Ahmedabad Plane Crash: മകളെ കാണാന്‍ തിരിച്ച യാത്ര അവസാന യാത്രയായി; വിമാനാപകടത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മരിച്ചു

Ahmedabad Plane Crash: രാജ്യത്തെ നടുക്കിയ വിമാന ദുരന്തമാണ് ഇന്ന് സംഭവിച്ച അഹമ്മദാബാദ് വിമാനാപകടം  

Written by - Zee Malayalam News Desk | Last Updated : Jun 12, 2025, 07:57 PM IST
  • അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.
  • ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്
Ahmedabad Plane Crash: മകളെ കാണാന്‍ തിരിച്ച യാത്ര അവസാന യാത്രയായി; വിമാനാപകടത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മരിച്ചു

രാജ്യത്തെ നടുക്കിയ വിമാന ദുരന്തമാണ് ഇന്ന് സംഭവിച്ച അഹമ്മദാബാദ് വിമാനാപകടം. ഈ അപകടത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ വിജയ് ആർ രൂപാണിയും മരിച്ചു. 69 കാരനായ ഇദ്ദേഹം ലണ്ടണിലുള്ള മകളെ കാണാൻ വേണ്ടിയാണ് യാത്ര തിരിച്ചത് എന്നാൽ അത് അവസാനയാത്രയായി മാറുകയായിരുന്നു. 

Add Zee News as a Preferred Source

അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു ഇദ്ദേഹം. ഫ്ലൈറ്റ് പാസഞ്ചർ ലിസ്റ്റിൽ പന്ത്രണ്ടാമത്തെ യാത്രികനായിരുന്നു വിജയ് രൂപാണി. മുതിർന്ന ബിജെപി നേതാവായിരുന്ന വിജയ് രൂപാണി ഗുജറാത്തിൻ്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായിരുന്നു. 

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് 1.39 ന് പുറന്നുയര്‍ന്ന വിമാനം അ‍ഞ്ച് മിനിറ്റിനകം തകര്‍ന്ന് വീഴുകയായിരുന്നു. എന്തായാലും വിമാനാപകടത്തിൽ വിജയ് ആർ രൂപാണി ഉൾപ്പടെ 241 യാത്രക്കാരും മരിച്ചിരിക്കുകയാണ്. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായരുന്നത്. ഇതിൽ ഒരാൾ ചികിത്സയിൽ കഴിയുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News