അഹമ്മദാബാദ്: ഗുജറാത്തില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവും ആയ വിജയ് രൂപാനിയും ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ആണ് ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീണത്.
വിമാനത്തില്‍ ആകെ ഉണ്ടായിരുന്നത് 242 പേരാണ്. ഇതില്‍ 12 പേര്‍ വിമാന ജീവനക്കാരാണ്. എയര്‍ ഇന്ത്യയുടെ എഐ171 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ബോയിങ് 787- ഡ്രീംലൈനര്‍ വിഭാഗത്തില്‍ പെടുന്നതാണ് അപകടത്തില്‍ പെട്ട വിമാനം.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 242 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആണ്. 53 ബ്രിട്ടീഷ് പൗരന്‍മാരും, ഏഴ് പോര്‍ച്ചുഗീസ് പൗരന്‍മാരും ഒരു കനേഡിയന്‍ പൗരനും തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നു.
രണ്ട് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് വിജയ് രൂപാനി. പഠനകാലത്ത് എബിവിപിയിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. ആനന്ദി ബെന്‍ സര്‍ക്കാരില്‍ ക്.ാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഗുജറാത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായും രൂപാനി പ്രവര്‍ത്തിച്ചു.
വിമാനാപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍ ആണെന്നാണ് വിവരം. ഇവിടെ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നതില്‍ വ്യക്തതയില്ല. വിമാനാപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ഹോട്ട് ലൈന്‍ നമ്പറും പുറത്ത് വിട്ടിട്ടുണ്ട്. യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ 1800 5691 444 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.