ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനാപകടത്തിൽ 275 പേർ മരിച്ചതായി കേന്ദ്രം. വിമാനത്തിലുണ്ടായിരുന്ന 241 പേരാണ് മരിച്ചത്. ഇതിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നു. വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണതിനാൽ 34 പ്രദേശവാസികളാണ് മരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. മരണസംഖ്യയെ കുറിച്ച് ഇതുവരെ കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല. ജൂൺ 12നാണ് എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെടുന്നത്.
ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷം മാത്രമേ കണക്കുകൾ ലഭിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങളെല്ലാം കണ്ടെടുത്തിട്ടുണ്ട്. 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടെയും തിരിച്ചറിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണുള്ളത്. കുടുംബങ്ങൾക്ക് കൈമാറിയത് 256 മൃതദേഹങ്ങളാണ്. ബാക്കിയുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം സംസ്കരിച്ചു. നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.