)
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങൾ ലഭിച്ചത് തെറ്റായെന്ന് കുടുംബങ്ങളുടെ ആരോപണം. ജൂൺ 12ന് ആണ് നാടിനെ നടുക്കിയ വിമാനദുരന്തം ഉണ്ടായത്. എയർ ഇന്ത്യ വിമാനം തകർന്ന് മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ തെറ്റുണ്ടായെന്ന് കുടുംബങ്ങൾ ആരോപിച്ചു. കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെയിംസ് ഹീലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുകെയിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ രണ്ട് പെട്ടികളിലായി അയച്ച മൃതദേഹങ്ങൾ തങ്ങളുടെ ബന്ധുക്കളുടേതല്ലെന്ന് തെളിഞ്ഞതായി കുടുംബങ്ങൾ അറിയിച്ചു. കുടുംബത്തിന്റെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുകെയിലെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി.
യാത്രക്കാരും വിമാന ജീവനക്കാരും വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്നവരും ഉൾപ്പെടെ 270 പേരാണ് അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചത്. ജൂൺ 12ന് ആണ് അപകടമുണ്ടായത്. എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നയുർന്ന് 32 സെക്കൻഡുകൾക്കകം ബിജെ മെഡിക്കൽ കോളേജിന്റെ വളപ്പിലേക്ക് തകർന്ന് വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 12 ജീവനക്കാരും കൊല്ലപ്പെട്ടു. മെഡിക്കൽ കോളേജിന് സമീപത്തെ വീടുകളിലേക്കും തകർന്ന് വീണ തീപിടിച്ച വിമാനത്തിന്റെ ഭാഗങ്ങൾ തെറിച്ചുവീണു. ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികൾ കോളേജ് കാന്റീനിൽ ഭക്ഷണം കഴിക്കവേയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.