close

News WrapGet Handpicked Stories from our editors directly to your mailbox

എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ സംഭവം: ശി​വ​സേ​ന എം​പി രവീന്ദ്ര ഗെയ്ക്‌വാദിനെ വിമാനക്കമ്പനികള്‍ കരിമ്പട്ടികയിൽ പെടുത്തി

വി​മാ​ന​ത്തി​ലെ സീ​റ്റു ത​ർ​ക്ക​ത്തി​നി​ടെ എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ ശി​വ​സേ​ന എം​പി രവീന്ദ്ര ഗെയ്ക്‌വാദിനെ വിമാനക്കമ്പനി കരിമ്പട്ടികയിൽ പെടുത്തി.

Updated: Mar 24, 2017, 12:16 PM IST
എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ സംഭവം: ശി​വ​സേ​ന എം​പി രവീന്ദ്ര ഗെയ്ക്‌വാദിനെ വിമാനക്കമ്പനികള്‍ കരിമ്പട്ടികയിൽ പെടുത്തി

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ലെ സീ​റ്റു ത​ർ​ക്ക​ത്തി​നി​ടെ എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ ശി​വ​സേ​ന എം​പി രവീന്ദ്ര ഗെയ്ക്‌വാദിനെ വിമാനക്കമ്പനി കരിമ്പട്ടികയിൽ പെടുത്തി. അതിനുപുറമെ, ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്പനി നൽകിയിട്ടുണ്ട്.

60 വ​യ​സു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഡ്യൂ​ട്ടി മാ​നേ​ജ​ർ സു​കു​മാ​റി​നെ​യാ​ണു ശി​വ​സേ​ന എം​പി ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദ് ചെ​രുപ്പിന​ടി​ക്കു​ക​യും ഷ​ർ​ട്ട് വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത​ത്. ജീ​വ​ന​ക്കാ​ര​നെ താ​ൻ ചെ​രുപ്പൂ​രി​യ​ടി​ച്ചെ​ന്ന് എം​പി ത​ന്നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ സ​മ്മ​തി​ച്ചിരുന്നു. 25 ത​വ​ണ താ​ൻ അ​യാ​ളെ അ​ടി​ച്ചെ​ന്നാ​ണ് എം​പി പ​റ​ഞ്ഞ​ത്.

പൂനെ ഡല്‍ഹി വിമാനത്തില്‍ ബിസിനസ് ക്ളാസ് ടിക്കറ്റാണ് എം.പിയ്ക്കുള്ളത്. ഈ വിമാനത്തില്‍ ആ ക്ളാസ് ഇല്ലാതിരുന്നതിനാല്‍ സാധാരണ എക്കണോമി സീറ്റാണ് നല്‍കിയത്. പൂനെയില്‍ നിന്ന് ഡല്‍ഹിക്കുള്ള രണ്ടു വിമാനങ്ങളില്‍ മാത്രമേ ബിസിനസ് ക്ളാസ് സീറ്റുള്ളൂ. ഇതാണ് തര്‍ക്കത്തിന് കാരണമായത്.

ഒ​രു രാ​ഷ്‌ട്രീയ പാ​ർ​ട്ടി​യും വ്യ​ക്തി​യെ കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കി​ല്ലെന്നും ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണു സം​ഭ​വി​ച്ച​തെന്നും വ്യോ​മ​യാ​ന മ​ന്ത്രി അ​ശോ​ക് ഗ​ജ​പ​തി രാ​ജു പ​റ​ഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എയർഇന്ത്യ കർശന നടപടികളെടുത്തത്. 

അതേസമയം, 2014ൽ ഡൽഹി മഹാരാഷ്ട്ര സദനിൽ ഭക്ഷണം മോശമായതിന്റെ പേരിൽ അതു വിതരണം ചെയ്തയാളുടെ വായിൽ ഗെയ്ക്ക്‌വാദ് ചപ്പാത്തി തിരുകിയതു വിവാദമായിരുന്നു. റമസാൻ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടായിരുന്നു എംപിയുടെ പരാക്രമം. പാർലമെന്റ് ഹൗസ് കോംപ്ലക്സ് സെക്യൂരിറ്റി കമ്മിറ്റിയിൽ 2015 മുതൽ അംഗമായ എംപിക്കെതിരെ ഏതാനും ക്രിമിനൽ കേസുകളുമുണ്ട്