close

News WrapGet Handpicked Stories from our editors directly to your mailbox

എയര്‍ഇന്ത്യ ബോര്‍ഡി൦ഗ് പാസിലും മോദി; നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം നല്‍കിയത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമായി പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്.

Updated: Apr 2, 2019, 06:55 PM IST
 എയര്‍ഇന്ത്യ ബോര്‍ഡി൦ഗ് പാസിലും മോദി; നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം വിവിധ പ്രചാരണ പരിപാടികളുമായി ബിജെപി രംഗത്തെത്തിയിരുന്നു. 

എയര്‍ ഇന്ത്യയുടെ ബോര്‍ഡി൦ഗ് പാസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ചേര്‍ത്തതാണ് അതില്‍ ഏറ്റവും പുതിയ പ്രചരണ തന്ത്രം.  

എന്നാല്‍, സംഭവത്തില്‍ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം നല്‍കിയത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമായി പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്.

സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.  

ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബോര്‍ഡി൦ഗ് പാസുകള്‍ മധുര എയർപോർട്ടിൽ വിതരണം ചെയ്തത്. 

പിന്നീട് ഈ ബോര്‍ഡി൦ഗ് പാസുകള്‍ എയര്‍ഇന്ത്യ പിന്‍വലിച്ചിരുന്നെങ്കിലും മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുകയായിരുന്നു.

മാര്‍ച്ച് 29-ന് ഇതുസംബന്ധിച്ച് കമ്മീഷന്‍ വ്യോമയാന മന്ത്രാലയത്തോട് വിശദീകരണം തേടിയെങ്കിലും മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. 

ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. നരേന്ദ്രമോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ബോര്‍ഡിംഗ് പാസുകളാണ് എയര്‍ഇന്ത്യ വിതരണം ചെയ്തത്. 

ഇരുവരുടെയു൦ ചിത്രങ്ങളടങ്ങിയ ബോര്‍ഡിങ് പാസുകള്‍ ​ഗോഎയർ കമ്പനിയും വിതരണം ചെയ്തിരുന്നു. 

ഇതിന് പുറമെ വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്‍റെ പരസ്യം ഉൾപ്പടെ അച്ചടിച്ചതാണ് ബോർഡി൦ഗ് പാസ് പുറത്തിറക്കിയത്.