എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും- ധനമന്ത്രി

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Last Updated : Nov 17, 2019, 10:38 AM IST
    1. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യ൦ വ്യക്തമാക്കിയിരിക്കുന്നത്.
    2. എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ താത്പര്യം കാണിക്കുന്നു
    3. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ എല്ലാ മേഖലകളിലെയും പ്രതിസന്ധികള്‍ മറികടക്കു൦.
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും- ധനമന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 

ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യ൦ വ്യക്തമാക്കിയിരിക്കുന്നത്. 

അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ എല്ലാ മേഖലകളിലെയും പ്രതിസന്ധികള്‍ മറികടക്കുമെന്നും അവര്‍ പറഞ്ഞു. 

കൂടാതെ, വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. 

More Stories

Trending News