Air India: യാത്രക്കിടെ വിമാനത്തിൽ പക്ഷിയിടിച്ചു; എയർ ഇന്ത്യ റിട്ടേൺ സർവീസ് റദ്ദാക്കി

Air India: പൂനെയിൽ നിന്നും ഡൽഹിയിലേക്ക് ഷെ‍ഡ്യൂൾ ചെയ്ത വിമാനമാണ് റദ്ദാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 05:28 PM IST
  • ഡൽഹിയിൽ നിന്നും പൂനെയിൽ പറന്നിറങ്ങിയ ശേഷമാണ് വിമാനത്തിൽ പക്ഷിയിടിച്ചതായി കണ്ടെത്തുന്നത്.
  • ഇതോടെ തിരികെയുള്ള യാത്ര റദ്ദാക്കുകയായിരുന്നു.
  • പൂനെയിൽ നിന്നും ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന AI2470 എന്ന വിമാനമാണ് റദ്ദാക്കിയത്. .
Air India: യാത്രക്കിടെ വിമാനത്തിൽ പക്ഷിയിടിച്ചു; എയർ ഇന്ത്യ റിട്ടേൺ സർവീസ് റദ്ദാക്കി

യാത്രക്കിടെ വിമാനത്തിൽ പക്ഷിയിടിച്ചതോടെ റിട്ടേൺ സർവീസ് റദ്ദാക്കി എയർ ഇന്ത്യ. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് ഷെ‍ഡ്യൂൾ ചെയ്ത വിമാനമാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്നും പൂനെയിൽ പറന്നിറങ്ങിയ ശേഷമാണ് വിമാനത്തിൽ പക്ഷിയിടിച്ചതായി കണ്ടെത്തുന്നത്. ഇതോടെ തിരികെയുള്ള യാത്ര റദ്ദാക്കുകയായിരുന്നു. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന AI2470 എന്ന വിമാനമാണ് റദ്ദാക്കിയത്. വിശദമായ പരിശോധനകൾക്കായി വിമാറ്റം മാറ്റിയതായി എയർലൈൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. 

Also read-Ahmedabad Plane Crash Death: അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

യാത്രയിലെ തടസ്സത്തിൽ യാത്രക്കാരോട് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് ഉണ്ടായതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന മുൻഗണനയെന്നും പൂർണ്ണമായ റീഫണ്ടുകളോ സൗജന്യമായി ടിക്കറ്റ് പുനഃക്രമീകരിക്കാനുള്ള സൗകര്യമോ ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരെ ഡൽഹിയിലെത്തിക്കാൻ ബദൽ ക്രമീകരണങ്ങളും നടന്നുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News