Air India: അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

Air India International Flights: എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ 15 ശതമാനം വെട്ടിച്ചുരുക്കാൻ ഒരുങ്ങുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 06:11 AM IST
  • അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
  • 38 അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ
Air India: അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ജൂൺ 21 നും ജൂലായ് 15 നും ഇടയിൽ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിരിക്കുകയാണ്. 

Also Read: വ്യവസായിയെ ഹണിട്രാപ്പിൽപെടുത്തി തട്ടിയത് 2 കോടി രൂപ; ഇൻസ്റ്റഗ്രാം താരം അറസ്റ്റിൽ

നേരത്തെ കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന വൈഡ് ബോഡി അന്താരാഷ്ട്ര വിമാന സർവീസുകൾ 15 ശതമാനത്തോളം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി-നെയ്‌റോബി റൂട്ടിലെ 4 സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ 3 വീതം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

എങ്കിലും നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് എയർ ഇന്ത്യ ക്ഷമ ചോദിക്കുകയും ഇവർക്ക് യാത്രക്കായി ബദൽ വിമാന സൗകര്യമൊ അല്ലെങ്കിൽ മുൻഗണന അനുസരിച്ച് മുഴുവൻ പണവും റീഫണ്ട് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകട പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റഗ്രൂപ്പ് തീരുമാനിച്ചതിന്റെ ഭാഗമായാണ് സർവീസുകൾ കുറയ്ക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്.

Also Read: ദ്വിദ്വാദശ രാജയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും; ബാങ്ക് ബാലൻസും പദവിയും വർദ്ധിക്കും!

എയർ ഇന്ത്യയുടെ മൊത്തമുള്ള ബോയിംഗ് 787 വിമാനങ്ങളിൽ 26 എണ്ണത്തിൻ്റെ പരിശോധന പൂർത്തിയായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവയുടെ പരിശോധന അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. കഴിഞ്ഞ 6 ദിവസത്തിനിടെ എയർ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ പല തടസ്സങ്ങളും ഉണ്ടായി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജൂൺ 20 മുതൽ പുതിയ അന്താരാഷ്ട്ര വിമാന സ‍ർവീസുകളുടെ ഷെഡ്യൂൾ കമ്പനി പുറത്തുവിടും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News