close

News WrapGet Handpicked Stories from our editors directly to your mailbox

ഭാരം കൂടിയതിന്‍റെ പേരില്‍ 130 ജീവനക്കാരെ എയര്‍ഇന്ത്യ പിരിച്ചു വിട്ടു

ഭാരം കൂടിയതിന്‍റെ  പേരില്‍ 130 ജീവനക്കാരെ എയര്‍ഇന്ത്യ പിരിച്ചു വിട്ടു. പല തവണ നിര്‍ദേശം നല്‍കിയിട്ടും ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ കഴിയാത്ത ജീവനക്കാരെയാണ് എയര്‍ഇന്ത്യ പിരിച്ചു വിട്ടത്. ജോലി നഷ്ട്ടപ്പെട്ടതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഭാരം കുറയ്ക്കാന്‍ കഴിയാത്തവരോടു വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കാന്‍ എയര്‍  ഇന്ത്യ അവിശ്യപ്പെടുകയായിരുന്നു. 

Updated: Jun 22, 2016, 11:43 PM IST
ഭാരം കൂടിയതിന്‍റെ  പേരില്‍ 130 ജീവനക്കാരെ എയര്‍ഇന്ത്യ പിരിച്ചു വിട്ടു

ഡല്‍ഹി: ഭാരം കൂടിയതിന്‍റെ  പേരില്‍ 130 ജീവനക്കാരെ എയര്‍ഇന്ത്യ പിരിച്ചു വിട്ടു. പല തവണ നിര്‍ദേശം നല്‍കിയിട്ടും ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ കഴിയാത്ത ജീവനക്കാരെയാണ് എയര്‍ഇന്ത്യ പിരിച്ചു വിട്ടത്. ജോലി നഷ്ട്ടപ്പെട്ടതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഭാരം കുറയ്ക്കാന്‍ കഴിയാത്തവരോടു വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കാന്‍ എയര്‍  ഇന്ത്യ അവിശ്യപ്പെടുകയായിരുന്നു. 

3500 എയര്‍ഇന്ത്യ ജീവനക്കാരില്‍ 600 പേരും പൊണ്ണത്തടിയുള്ളവരാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കു ഭാരം കുറയ്ക്കാന്‍ നിര്‍ദേശം നില്‍കിരുന്നു. അമിതമായി ഭാരമുള്ളവരെ പിരിച്ചു വിടാന്‍ തീരുമാനിച്ചുവെങ്കിലും കൂടുതല്‍ ജീവനക്കാരെ ആവശ്യം വന്ന സാഹചര്യത്തില്‍ ചിലര്‍ക്കു ജോലിയില്‍ തുടരാന്‍ അവസരം നല്‍കിട്ടുണ്ട്