)
എയർ ഇന്ത്യ വിമാനം ശക്തമായ കാറ്റിൽപ്പെട്ടു. ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ AI2379 വിമാനത്തിലാണ് ചൊവ്വാഴ്ച എയർ ടർബുലൻസ് ഉണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് വിമാനം വലിയ രീതിയിൽ ആടിയുലഞ്ഞ് പെട്ടെന്ന് താഴേക്ക് പതിക്കാൻ പോയെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. അപകടത്തിൽ ചില യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. 300 ഓടിയോളം താഴേക്ക് വന്നിരുന്നു വിമാനം. വിമാനം ശക്തമായ കാറ്റിൽപ്പെട്ടതായി എയർ ഇന്ത്യയും ഡിജിസിഎയും സ്ഥിരീകരിച്ചു.
വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പെട്ടെന്ന് അൾട്ടിറ്റ്യൂഡ് ഡ്രോപ്പ് ഉണ്ടായപ്പോൾ ഒരു ക്യാബിൻ ക്രൂ അംഗത്തിന് ഗുരുതരമായും മറ്റൊരു ക്രൂ അംഗത്തിനും ചില യാത്രക്കാർക്കും നിസ്സാര പരിക്കേൽക്കുകയും ചെയ്തതായി പൈലറ്റ് അറിയിച്ചതായി ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി. ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ശേഷം അവിടെ വെച്ച് തന്നെ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുകയും, ഗുരുതരമായി പരിക്കേറ്റ ക്രൂ അംഗത്തെ വിദഗ്ദ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പരിക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും മുൻകരുതൽ എന്ന നിലയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും ഇവരെ മേദാന്ത ആശുപത്രി, ഫോർട്ടിസ് ആശുപത്രി, ഇന്ത്യൻ സ്പൈനൽ ഇഞ്ചുറീസ് സെന്റർ എന്നിവിടങ്ങളിലേക്ക് മാറ്റിയതായും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.