)
എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ കാരണം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. ക്യാബിനകത്തെ താപനില ഉയർന്നതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ടോക്യോ - ഡൽഹി വിമാനമാണ് കൊൽക്കത്തയിൽ ഇറക്കിയത്. എയർ ഇന്ത്യയുടെ എഐ 357ലാണ് സംഭവം.
ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്തയിലേക്ക് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങിയെന്നും നിലവിൽ പരിശോധനകൾ നടന്നുവരികയാണെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ എത്രയും പെട്ടെന്ന് ഡൽഹിയിലെത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.