ജോലി സമയം കഴിഞ്ഞെന്ന് പൈലറ്റ്; യാത്രക്കാര്‍ വലഞ്ഞു

ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് യാത്ര തുടരാന്‍ തയ്യാറാവാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ലഖ്നൗവില്‍ നിന്നും ജയ്പുര്‍ വഴി ഡല്‍ഹിയിലേക്കുള്ള  9I 644 എന്ന അലയന്‍സ് എയര്‍ വിമാനത്തിലെ 48 യാത്രക്കാരാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Last Updated : Nov 10, 2017, 02:59 PM IST
ജോലി സമയം കഴിഞ്ഞെന്ന് പൈലറ്റ്; യാത്രക്കാര്‍ വലഞ്ഞു

ജയ്പൂര്‍: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് യാത്ര തുടരാന്‍ തയ്യാറാവാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ലഖ്നൗവില്‍ നിന്നും ജയ്പുര്‍ വഴി ഡല്‍ഹിയിലേക്കുള്ള  9I 644 എന്ന അലയന്‍സ് എയര്‍ വിമാനത്തിലെ 48 യാത്രക്കാരാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്നതാണ് വിമാനം. ജയ്പൂരില്‍ ഷെഡ്യൂള്‍ ചെയ്ത സമയം അനുസരിച്ച് എത്തേണ്ടത് രാത്രി 9 മണിക്കായിരുന്നു എന്നാല്‍ എത്തിയപ്പോള്‍ തന്നെ പുലര്‍ച്ചെ 1.30 ആയിരുന്നു. മോശം കാലാവസ്ഥയും, മറ്റ് സാങ്കേതിക പ്രശ്നങ്ങളും കൊണ്ട് രാത്രി 2 മണിയായിട്ടും വിമാനം ടേക്ക് ഓഫ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഡ്യൂട്ടി പരിമിതിയുള്ളതിനാല്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നായിന്നു പൈലറ്റിന്‍റെ നിലപാട്. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയാണ് അലയന്‍സ് എയര്‍. 48 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ചിലരെ ബസ്സ് മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിച്ചു. അവശേഷിച്ചവര്‍ക്ക് താമസസൗകര്യം നല്‍കുകയും രാവിലത്തെ വിമാനത്തില്‍ ഡല്‍ഹിക്ക് അയക്കുകയും ചെയ്തു. ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് ജയ്പൂര്‍ വിമാനത്താവള അധികൃതര്‍ സമ്മതിച്ചുവെങ്കിലും ഇതിനെക്കുറിച്ച്‌ വേറൊന്നും പറഞ്ഞില്ല മാത്രമല്ല ഇതെല്ലം എയര്‍ലൈനുമായി ബന്ധപ്പെട്ട വിഷയമാണെന്നും അവര്‍ പ്രതികരിച്ചു. 

Trending News