Air India Express: പറന്നുയരുന്നതിന് തൊട്ട് മുൻപ് എയർ ഇന്ത്യ വിമാനം റൺവേയിൽ നിർത്തി

Air India Express: സാങ്കേതിക തകരാറിനെ തുടർന്നാണിത്

Written by - Zee Malayalam News Desk | Last Updated : Jun 15, 2025, 09:50 PM IST
  • കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.
  • ഉത്തർപ്രദേശിലെ ഹിൻഡൺ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം
  • എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1511 വിമാനത്തിനാണ് റൺവേയിൽ വ‌ച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാർ സംഭവിച്ചത്
Air India Express: പറന്നുയരുന്നതിന് തൊട്ട് മുൻപ് എയർ ഇന്ത്യ വിമാനം റൺവേയിൽ നിർത്തി

എയർ ഇന്ത്യയുടെ വിമാനത്തിൽ വീണ്ടും തകരാർ. പറന്നുയരുന്നതിന് തൊട്ട് മുൻപ് എയർ ഇന്ത്യ വിമാനം റൺവേയിൽ നിർത്തി. സാങ്കേതിക തകരാറിനെ തുടർന്നാണിത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഉത്തർപ്രദേശിലെ ഹിൻഡൺ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിന് തൊട്ടുമുൻപു റൺവേയിൽ നിർത്തിയത്

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1511 വിമാനത്തിനാണ് റൺവേയിൽ വ‌ച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാർ സംഭവിച്ചത്. യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. അതേസമയം വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ എന്താണെന്ന് അധികൃതർ അറിയിച്ചിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News