close

News WrapGet Handpicked Stories from our editors directly to your mailbox

സെര്‍വര്‍ തകരാര്‍ പരിഹരിച്ച് എയര്‍ ഇന്ത്യ; സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും

സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 19 വിമാന സര്‍വീസുകളായിരുന്നു റദ്ദാക്കിയത്.   

Updated: Apr 27, 2019, 12:28 PM IST
സെര്‍വര്‍ തകരാര്‍ പരിഹരിച്ച് എയര്‍ ഇന്ത്യ; സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: സെര്‍വര്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ അനിശ്ചിതത്വത്തിലായി എന്നും എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചെന്നും മണിക്കൂറുകള്‍ക്ക് അകം ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് ആകുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 19 വിമാന സര്‍വീസുകളായിരുന്നു റദ്ദാക്കിയത്. രാജ്യവ്യാപകമായി എയര്‍ ഇന്ത്യയുടെ എല്ലാ സര്‍വ്വീസുകളെയും പ്രശ്‌നം ബാധിച്ചിരുന്നു.

നെടുമ്പാശ്ശേരിയില്‍ രാവിലെ ഏഴര മുതല്‍ എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകള്‍ വരികയോ പോവുകയോ ചെയ്തിട്ടില്ല. രാജ്യത്ത് ഉടനീളം വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്. ഇന്ന് പുലര്‍ച്ചെ മൂന്നര മുതലുള്ള സര്‍വ്വീസുകളാണ് തടസപ്പെട്ടത്.

രാജ്യാന്തര ഐടി കമ്പനിയാണ് എയര്‍ ഇന്ത്യക്ക് ഐടി സേവനങ്ങൾ നൽകുന്നത്. സെര്‍വര്‍ തകരാറായതോടെ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകൾ നൽകാൻ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാര്‍ പ്രതിഷേധത്തിലായി. 

ആദ്യഘട്ടത്തിൽ കാരണം എന്തെന്ന് വിശദീകരിക്കാൻ പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായതുമില്ല. യാത്ര അനിശ്ചിത്വത്തിലായതോടെ യാത്രക്കാരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങൾ വഴി പുറത്തറിയുന്ന സാഹചര്യം ഉണ്ടായി. 

ആറ് മണിക്കൂറിന് ശേഷമാണ് സെര്‍വര്‍ തകരാര്‍ പരിഹരിച്ചത്. വൈകീട്ടോടെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് ആകുമെന്നാണ് എയര്‍ ഇന്ത്യ സിഎംഡി അറിയിച്ചത്.