close

News WrapGet Handpicked Stories from our editors directly to your mailbox

സ്വകാര്യവത്ക്കരണത്തിന് മുന്‍പ് എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം

സ്വകാര്യവത്ക്കരിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യയെ നാല് കമ്പനികളാക്കാന്‍ നീക്കം. ഓരോ കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നത്. 

Updated: Jan 15, 2018, 08:30 PM IST
സ്വകാര്യവത്ക്കരണത്തിന് മുന്‍പ് എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: സ്വകാര്യവത്ക്കരിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യയെ നാല് കമ്പനികളാക്കാന്‍ നീക്കം. ഓരോ കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നത്. 

എയര്‍ലൈന്‍ ബിസിനസ്, റീജണല്‍ സേവനം, ഗ്രൗണ്ട് നിയന്ത്രണം, എന്‍ജിനീയറിങ് ഓപ്പറേഷന്‍ എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങള്‍ ഓരോ കമ്പനികളാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. 

നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കുന്നതിന് കഴിഞ്ഞാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താനാണ് അനുമതി.

50,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. എന്നാല്‍ വിദേശത്തടക്കം വന്‍ ആസ്തിയുള്ള എയര്‍ ഇന്ത്യയെ വിദേശക്കമ്പനികള്‍ ചെറിയ വിലയ്ക്ക് സ്വന്തമാക്കുെമെന്ന ആരോപണം ഒരു വിഭാഗം ജീവനക്കാര്‍ ഉയര്‍ത്തുന്നു.