എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ആറ് സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനം; അധിക ചാര്‍ജ് ഈടാക്കില്ല

എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം. ഈ മാസം 18 മുതല്‍ ആറ് സീറ്റുകള്‍ വീതം സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ നടപ്പില്‍ വരുത്തും.

Last Updated : Jan 12, 2017, 06:59 PM IST
എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ആറ് സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനം; അധിക ചാര്‍ജ് ഈടാക്കില്ല

മുംബൈ: എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം. ഈ മാസം 18 മുതല്‍ ആറ് സീറ്റുകള്‍ വീതം സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ നടപ്പില്‍ വരുത്തും.

എന്നാല്‍, അധിക ചാര്‍ജ് ചുമത്തില്ലെന്നും ഈ സീറ്റുകള്‍ വനിതാ യാത്രക്കാര്‍ക്ക് മാത്രമായി മാറ്റിവെക്കുമെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹണി പറഞ്ഞു

ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാകും വിമാനത്തില്‍ സ്ത്രികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. എയര്‍ ഇന്ത്യയുടെ മുംബൈ-നേവാര്‍ക് വിമാനത്തില്‍ സ്ത്രീയെ യാത്രക്കാരിലൊരാള്‍ അപമാനിച്ചുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.

Trending News