close

News WrapGet Handpicked Stories from our editors directly to your mailbox

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു; മണിക്കൂറുകള്‍ക്കു ശേഷം പുനഃസ്ഥാപിച്ചു

ഇന്നു പുലര്‍ച്ചയോടെ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. 

Updated: Mar 15, 2018, 10:11 AM IST
എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു; മണിക്കൂറുകള്‍ക്കു ശേഷം പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: ഇന്നു പുലര്‍ച്ചയോടെ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. 

ഹാക്കര്‍മാര്‍ പോസ്റ്റ്‌ ചെയ്ത സന്ദേശത്തില്‍ നിന്നും തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ഉടൻതന്നെ വേരിഫൈഡ്‌ അക്കൌണ്ടെന്ന് സൂചിപ്പിക്കുന്ന നീല ടിക്ക് മാർക്ക് എയർ ഇന്ത്യ പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. 

ഹാക്ക് ചെയ്ത ശേഷം നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും പ്രധാനപ്പെട്ട വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട് എന്ന് ഹാക്കര്‍മാര്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എയർഇന്ത്യ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഹാക്ക് ചെയ്യപ്പെട്ട സമയത്ത് തുര്‍ക്കി അനുകൂല ട്വീറ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അതുകൂടാതെ   ഒരു ട്വീറ്റ് പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. അവസാന നിമിഷത്തെ അറിയിപ്പ്: എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നുമായിരുന്നു ഈ ട്വീറ്റ്.
ഇതോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം പുറത്തെത്തിയത്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindiain എന്നതില്‍നിന്ന് @airindiaTR എന്നാക്കി ഹാക്കര്‍മാര്‍ മാറ്റുകയും ചെയ്തിരുന്നു.