എയര്‍സെല്‍ മാക്‌സിസ് അഴിമതി: ചിദംബരം എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്നില്‍ ഹാജരാകും

  

Last Updated : Jun 5, 2018, 09:04 AM IST
എയര്‍സെല്‍ മാക്‌സിസ് അഴിമതി: ചിദംബരം എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്നില്‍ ഹാജരാകും

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്‍റെ മുന്നില്‍ ഹാജരായേക്കും. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശമുണ്ട്.

അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി മെയ് 30ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ അഞ്ച് വരെ ഒരു നടപടിയുമെടുക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് ചിദംബരത്തോട് ഇഡിക്കു മുന്നില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് കേസ്.

Trending News