മകന്‍റെ സത്യപ്രതിജ്ഞയ്ക്ക് പരോളിലിറങ്ങി പിതാവ്!!

ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയാകുന്ന വാര്‍ത്ത‍ ഏറ്റവുമധികം ആഹ്ലാദം നല്‍കിയത് തീഹാര്‍ ജയിലിലെ ചില തടവുകാര്‍ക്കാണ്. 

Last Updated : Oct 26, 2019, 05:59 PM IST
മകന്‍റെ സത്യപ്രതിജ്ഞയ്ക്ക് പരോളിലിറങ്ങി പിതാവ്!!

ന്യൂഡല്‍ഹി: ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയാകുന്ന വാര്‍ത്ത‍ ഏറ്റവുമധികം ആഹ്ലാദം നല്‍കിയത് തീഹാര്‍ ജയിലിലെ ചില തടവുകാര്‍ക്കാണ്. 

അതിന് കാരണവുമുണ്ട്. ദുഷ്യന്ത് ചൗതാലയുടെ പിതാവ് അജയ്​ ചൗതാല അദ്ധ്യാപക നിയമന അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ തീഹാര്‍ ജയിലിലാണ്​.

എന്നാല്‍, മകന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അച്ഛന്‍ തീഹാറില്‍നിന്നെത്തും. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന്​ പിന്നാലെയാണ് അജയ്​ ചൗതാലയ്ക്ക് പരോള്‍ 14 ദിവസത്തെ പരോള്‍ അനുവദിച്ചത്. നാളെ അജയ്​ ചൗതാല ജയിലില്‍ നിന്ന്​ പുറത്തിറങ്ങും. 

 

More Stories

Trending News