ഗണപതിയ്ക്ക് ക്ഷണക്കത്തുമായി മുകേഷ്-നീതാ അംബാനി!!
വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി ഭാര്യ നീതാ അംബാനിയ്ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്രത്തില്‍!! മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് ഗണപതിയ്ക്ക് സമര്‍പ്പിക്കാനാണ് ഇരുവരും സിദ്ധിവിനായക് ക്ഷേത്രത്തിലെത്തിയത്. ഇളയ മകന്‍ ആനന്ത് അംബാനിയും ഒപ്പമുണ്ടായിരുന്നു.
Updated: Feb 12, 2019, 01:50 PM IST

മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി ഭാര്യ നീതാ അംബാനിയ്ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്രത്തില്‍!! മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് ഗണപതിയ്ക്ക് സമര്‍പ്പിക്കാനാണ് ഇരുവരും സിദ്ധിവിനായക് ക്ഷേത്രത്തിലെത്തിയത്. ഇളയ മകന്‍ ആനന്ത് അംബാനിയും ഒപ്പമുണ്ടായിരുന്നു.
ആകാശ് അംബാനിയുടെയും ബാല്യകാല സുഹൃത്ത് ശ്ലോക മേത്തയുടെയും വിവാഹം മാർച്ച് രണ്ടാം വാരത്തിൽ നടക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറിലാണ് മകള്‍ ഇഷാ അംബാനിയുടെ വിവാഹം അതീവ ആര്‍ഭാടപൂര്‍വ്വം നടന്നത്.