close

News WrapGet Handpicked Stories from our editors directly to your mailbox

പൗരത്വപട്ടിക: ആദ്യം നാടുവിടുക യോഗി!!

ലക്നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Sneha Aniyan | Updated: Sep 21, 2019, 02:08 PM IST
പൗരത്വപട്ടിക: ആദ്യം നാടുവിടുക യോഗി!!

ലക്നൗ: ആവശ്യമെങ്കില്‍ ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവ്​.

ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക ഉത്തരാഖണ്ഡുകാരനായ യോഗിയായിരിക്കും എന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം. 

ഭിന്നിപ്പിച്ച്‌​ ഭരിച്ചപോലെ ഇപ്പോള്‍ ഭയപ്പെടുത്തലിന്‍റെ രാഷ്​ട്രീയമാണ്​ നടപ്പാക്കുന്നതെന്നും പൗരത്വപട്ടികയുടെ പേരില്‍ ആളുകളെ ഭയപ്പെടുത്തുകയാണ് യോഗി ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു. 

ലക്നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വപട്ടിക നടപ്പാക്കി, ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് യോഗി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

പൗരത്വപട്ടിക അസം നടപ്പാക്കിയത് യുപിയ്ക്ക് മാതൃകയാണെന്നും ദേശീയ പൗരത്വ പട്ടികയില്‍ നമ്മള്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അഭിനന്ദിക്കണമെന്നും യോഗി പറഞ്ഞിരുന്നു.

പൗരത്വ പട്ടിക ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നു പറഞ്ഞ യോഗി ദേശീയ സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്നും വ്യക്തമാക്കിയിരുന്നു. 

നിയമവിരുദ്ധ കുടിയേറ്റക്കാര്‍ പാവങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.