Al Falah university chairman arrested: ഇഡി റെയ്ഡിന് പിന്നാലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ; നടപടി കള്ളപ്പണ നിരോധന നിയമപ്രകാരം

സർവകലാശാലയിലെ ഇഡി റെയ്ഡിന് പിന്നാലെയാണ് ജാവേദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്.  

Written by - Karthika V | Last Updated : Nov 18, 2025, 10:53 PM IST
  • കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖിയെ അറസ്റ്റ് ചെയ്തത്.
  • സർവകലാശാലയിൽ ഇന്ന് ഇഡി റെയ്ഡ് നടന്നിരുന്നു.
Al Falah university chairman arrested: ഇഡി റെയ്ഡിന് പിന്നാലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ; നടപടി കള്ളപ്പണ നിരോധന നിയമപ്രകാരം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖിയെ അറസ്റ്റ് ചെയ്തത്.  സർവകലാശാലയിൽ ഇന്ന് ഇഡി റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

Add Zee News as a Preferred Source

കൊല്ലപ്പെട്ട ചാവേർ ബോംബർ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളിൽ നിന്ന് നേരത്തെ ഡയറിക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരുന്നത്.

Also Read: Delhi Blast Case: ഡൽഹി സ്ഫോടനക്കേസ്: പ്രതി ജാസിർ ബിലാൽ വാനിയെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി

ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജാവേദ് അഹമ്മദും അറസ്റ്റിലാവുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News