ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്!!

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒപ്പം ഉപതിരഞ്ഞെടുപ്പ് തിയതികളും കമ്മീഷന്‍ പ്രഖ്യാപിച്ചു. 

Last Updated : Sep 21, 2019, 12:55 PM IST
ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്!!

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒപ്പം ഉപതിരഞ്ഞെടുപ്പ് തിയതികളും കമ്മീഷന്‍ പ്രഖ്യാപിച്ചു. 

അരുണാചൽ പ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട് ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ 64 നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബർ 24നാണ് നടക്കുക.

തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 23ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4 ആണ്. പത്രിക സൂക്ഷ്മപരിശോധന ഒക്ടോബര്‍ 5ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ആണ്. 

ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് ആയിരിക്കും നടക്കുക. 

കേരളത്തിലെ 5 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന് നടക്കും.മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. 

നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 18ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്ര സന്ദര്‍ശിക്കുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. 

അതേസമയം, മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപക്ഷവും പ്രതിപക്ഷവും സഖ്യം രൂപീകരിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 9

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ശക്തമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം സീറ്റുവിഭജനവും പൂര്‍ത്തിയായി. 

മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്‌, എന്‍സിപി യുമായി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ഇരു പാര്‍ട്ടികളും 125 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭയുടെ 2 നവംബര്‍  കാലാവധി നവംബറില്‍ അവസാനിക്കും. 2014 ഒക്ടോബറിലാണ് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരാണ് അധികാരത്തിലിരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 

ഹരിയാനയിലെ ആകെയുള്ള 90 സീറ്റുകളിൽ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. മനോഹർ ലാൽ ഖട്ടറിന്‍റെ നേത്രുത്വത്തിലാണ് ബിജെപി ഹരിയാനയില്‍ സർക്കാർ രൂപീകരിച്ചത്. 

 

More Stories

Trending News