കശ്മീരിലെ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാകും

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.    

Last Updated : Oct 12, 2019, 03:36 PM IST
കശ്മീരിലെ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാകും

ശ്രീനഗര്‍: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 270 റദ്ദാക്കുന്നതിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവു വരുന്നു. 

അതിന്‍റെ ഭാഗമായി ഇപ്പോഴിതാ രണ്ടു മാസമായി തുടരുന്ന വാര്‍ത്താവിനിമയ വിതരണം പുന:സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ സേവനം നിര്‍ത്തിവച്ചത് പിന്‍വലിക്കാന്‍ വൈകുന്നതില്‍ വലിയ വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്‍ ലൈനുകള്‍ മാത്രം തുറന്നുനല്‍കാന്‍ തീരുമാനിച്ചത്. 

എന്നാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം എല്ലാ പോസ്റ്റ് പെയ്ഡ് സേവനങ്ങളും പുന:സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കശ്മീരില്‍ മൊത്തം 40 ലക്ഷം പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനാണ് ഉള്ളത്. ഈ തീരുമാനം ഇന്ന്‍ നടപ്പാക്കാനുദ്ദേശിച്ചതായിരുന്നു എന്നാല്‍ ചില സാങ്കേതിക പ്രശനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

അതേസമയം 26 ലക്ഷം വരുന്ന പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടില്ല. മാത്രമല്ല മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. 

Trending News