കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം കാലം തെളിയിക്കുമെന്ന് ഡിഎംകെ

പൗരത്വ നിയമ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രെസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്ന ഡിഎംകെ ,കോണ്‍ഗ്രസ്സിനോടുള്ള തങ്ങളുടെ സമീപനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Updated: Jan 14, 2020, 05:20 PM IST
കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം കാലം തെളിയിക്കുമെന്ന് ഡിഎംകെ

പൗരത്വ നിയമ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രെസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്ന ഡിഎംകെ ,കോണ്‍ഗ്രസ്സിനോടുള്ള തങ്ങളുടെ സമീപനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ഡിഎംകെ യുടെ മുതിര്‍ന്ന നേതാവ് ടിആര്‍ ബാലു ഡല്‍ഹിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തില്ല.തമിഴ് നാട്ടിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തെ കുറിച്ച് തമിഴ്നാട് പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ കെഎസ് അഴഗിരി  നടത്തിയ പരാമര്‍ശങ്ങളാണ് ഡിഎംകെ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്‌ അര്‍ഹമായ സ്ഥാനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കിയില്ലെന്ന് ആരോപിച്ച  അഴഗിരി സ്റ്റാലിന്‍ സഖ്യധര്‍മ്മം പാലിച്ചില്ലെന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് വിട്ട് നിന്ന ഡിഎംകെ കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധത്തിലേക്ക് പാര്‍ട്ടി തിരിച്ചെത്തുമോ എന്നുള്ളത് കാലം തെളിയിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബാലു വ്യക്തമാക്കി. അഴഗിരി ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കെണ്ടാതായിരുന്നെന്നും ബാലു പറഞ്ഞു.

Tags: