കോവിഡ് വ്യാപനം; ഹൈദരാബാദില്‍ നിയന്ത്രണങ്ങള്‍ കടുപ്പിപ്പിച്ച് തെലങ്കാന സര്‍ക്കാര്‍

  സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഹൈദരാബാദില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.  

Last Updated : May 7, 2020, 10:38 AM IST
കോവിഡ് വ്യാപനം; ഹൈദരാബാദില്‍ നിയന്ത്രണങ്ങള്‍ കടുപ്പിപ്പിച്ച്  തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്:  സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഹൈദരാബാദില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.  

സംസ്ഥാനത്ത് കോവിഡ് ഏറെ പടര്‍ന്ന പ്രദേശം എന്ന നിലയ്ക്കാണ് ഇവിടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ , കുര്‍ണൂല്‍, ഗുണ്ടൂര്‍ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്. 

അതേസമയ൦, കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ lock down മെയ്‌ 17 വരെ തെലങ്കാന സര്‍ക്കാര്‍  ദീര്‍ഘിപ്പിച്ചിരുന്നു.  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച Lock down പരിധി അവസാനിക്കും മുമ്പ് തന്നെ Lock down നീട്ടിയ ആദ്യ സംസ്ഥാനമാണ് തെലങ്കാന.

Lock down നീട്ടിയതിനോപ്പം  കര്‍ശന നിയന്ത്രണങ്ങളു൦ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഹൈദരാബാദ് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 റെഡ് സോണ്‍ ജില്ലകളില്‍ കടകള്‍ തുറക്കാന്‍ അനുമതിയില്ല. സംസ്ഥാനത്താകെ മദ്യക്കടകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. രാത്രി കര്‍ഫ്യൂ തുടരും. 

അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടവര്‍ വൈകീട്ട് ആറിനകം അവ വാങ്ങി വീട്ടില്‍ തിരിച്ചെത്തണം.
രാത്രി ഏഴിനുശേഷം ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലീസ് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമെ പുറത്തിറങ്ങാവൂ. കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവില്ല. 

തെലങ്കാനയില്‍ ഇതുവരെ 1,085 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  29 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Trending News