കണ്ണന്താനം രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാകും

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

Updated: Oct 30, 2017, 10:48 AM IST
കണ്ണന്താനം രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

മുന്‍ കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനു പിന്നാലെ രാജസ്ഥാനിലുണ്ടായ ഒഴിവില്‍ കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കണ്ണന്താനത്തിന്‍റെ പേരു നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.  രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ആറിനാണു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കേന്ദ്ര മന്ത്രിസഭയില്‍ ടൂറിസത്തിന്‍റെ സ്വതന്ത്ര ചുമതലയും ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് സഹമന്ത്രിയുമാണ് കണ്ണന്താനം. സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്രമന്ത്രിയായി കണ്ണന്താനത്തെ നിയോഗിച്ചത്.  200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 24ഉം.