ആമസോണിലും ഫ്ലിപ്കാർട്ടിലും വന്‍ ഓഫർ, ദീപാവലി സെയിൽ ഇന്ന് മുതൽ

ദീപാവലി അടുത്തെത്തിയതോടെ,  ഇന്ത്യയിലെ ഉത്സവ സീസൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്  വന്‍ ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്  ആമസോണും  (Amazon) ഫ്ലിപ്കാർട്ടും  (Flipcart)... 

Last Updated : Oct 29, 2020, 05:12 PM IST
  • ഇന്ത്യയിലെ ഉത്സവ സീസൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വന്‍ ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ് ആമസോണും (Amazon) ഫ്ലിപ്കാർട്ടും (Flipcart)...
ആമസോണിലും ഫ്ലിപ്കാർട്ടിലും വന്‍ ഓഫർ,  ദീപാവലി സെയിൽ ഇന്ന് മുതൽ

ദീപാവലി അടുത്തെത്തിയതോടെ,  ഇന്ത്യയിലെ ഉത്സവ സീസൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്  വന്‍ ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്  ആമസോണും  (Amazon) ഫ്ലിപ്കാർട്ടും  (Flipcart)... 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും (Great India Festival) ഫ്ലിപ്കാർട്ട്  The Big Billion daysഉം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. പ്രമുഖരായ രണ്ട് ഇ-കൊമേഴ്സ് കമ്പനികളും ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് നല്‍കുന്നത്.

ആമസോണിലും ഫ്ലിപ്കാർട്ടിലും നടന്ന ഉത്സവ സീസൺ വിൽപ്പനയുടെ ആദ്യ റൗണ്ടില്‍ ലഭിച്ചതിനേക്കാള്‍  കൂടുതല്‍ ഓഫറുകളാണ് ദീപാവലി സെയിലില്‍ ലഭിക്കുക. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാനുള്ള മികച്ച അവസരമാണ്  ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ആമസോൺ, ഫ്ലിപ്കാർട്ട് ദീപാവലി വിൽപ്പന 2020 ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന ഇന്ന് മുതൽ നവംബർ 4 വരെയും തുടരും. ഫ്ലിപ്കാർട്ടിന്റെ ദീപാവലി 2020 പ്രത്യേക വിൽപ്പന ഒക്ടോബർ 29 അർദ്ധരാത്രി പ്ലസ് അംഗങ്ങൾക്കായി ആരംഭിക്കും.

മികച്ച ഡീലുകൾ  ബിഗ് ദീപാവലി വിൽപ്പനയില്‍ പ്രതീക്ഷിക്കാമെന്ന് ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിരുന്നു. ചില ഉൽപ്പന്നങ്ങൾക്ക് അൽപ്പം ഉയർന്ന വില പ്രതീക്ഷിക്കാമെങ്കിലും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക്‌സ് എന്നിവയിൽ വന്‍ ഓഫറുകള്‍ ലഭ്യമാണ്.

ഫ്ലിപ്കാർട്ടിന്‍റെ ബിഗ് ദീപാവലി വിൽപ്പനയിൽ പോക്കോ സി 3, ഓപ്പോ റിനോ 2 എഫ്, മോട്ടറോള വൺ ഫ്യൂഷൻ + എന്നിവയ്ക്ക് വന്‍ വിലക്കുറവ് ലഭിക്കും. ഐഫോൺ എക്സ്ആർ 39,999 രൂപയ്ക്ക് (എംആർപി 52,500 രൂപ) ലഭിക്കും. അതുപോലെ, ആപ്പിൾ ഐഫോൺ എസ്ഇ 32,999 രൂപയ്ക്കും (എംആർപി 42,500 രൂപ), സാംസങ് ഗാലക്‌സി നോട്ട് 10+ 59,999 രൂപയ്ക്കും (എംആർപി 85,000 രൂപ) ലഭിക്കും.  ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ 2020,ഓപ്പോ എ 52, റെഡ്മി നോട്ട് 8, ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എന്നിവയ്ക്കും കിഴിവ് നൽകും.

Also read: Amazon: വമ്പൻ ഓഫറുകള്‍, ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് നാളെ തുടക്കം

ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ സ്മാർട്ട്‌ഫോണുകൾ കൂടാതെ, ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി വിൽപ്പനയിൽ സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ കിഴിവുകൾ ലഭിക്കും.

Also read: ഇത്തവണത്തെ Flipkart sale ൽ നിങ്ങൾക്ക് വമ്പിച്ച വില കിഴിവ് ലഭിച്ചേക്കാം, ഷോപ്പിങ് ചെയ്യണ്ട വഴികൾ അറിയൂ
 
കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ കൂടാതെ, നിരവധി ബാങ്ക് ഓഫറുകൾകൂടി ലഭ്യമാണ്.  ആക്സിസ് ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10% തൽക്ഷണ കിഴിവാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.  അതേസമയം, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2020 വിൽപ്പന നിലവിൽ ആക്സിസ് ബാങ്ക്, സിറ്റിബാങ്ക് എന്നിവ ഓഫറുകൾ നല്‍കുന്നുണ്ട്.  ICICI ബാങ്ക് കാർഡ് ഉടമകൾക്ക് 10% കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ ഓഫർ ഒക്ടോബർ 28ന്  അവസാനിച്ചു.    ICICI ബാങ്ക് വ്യത്യസ്ത ഓഫറുകള്‍ നല്‍കുമെന്നാണ് സൂചന. 

More Stories

Trending News