ബിജെപി അദ്ധ്യക്ഷ സ്ഥാനം അമിത് ഷാ ഫെബ്രുവരിയില്‍ ഒഴിയും!

അമിത് ഷാ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിന് പിന്നാലെ തന്നെ ബിജെപി അദ്ധ്യക്ഷ സ്ഥാനമൊഴിയേണ്ടതയിരുന്നു. എന്നാല്‍ ബിജെപി നദ്ദക്ക് വര്‍ക്കിംഗ് പ്രസിഡന്‍റെന്ന ചുമതല നല്‍കി അമിത് ഷാ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു. 

Last Updated : Dec 18, 2019, 07:29 AM IST
  • ഒരാള്‍ക്ക്‌ ഒരു പദവി എന്നതാണ് ബിജെപി യിലെ കീഴ്വഴക്കം. അതുകൊണ്ട് തന്നെ അമിത് ഷാ അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്നുറപ്പാണ്.
ബിജെപി അദ്ധ്യക്ഷ സ്ഥാനം അമിത് ഷാ ഫെബ്രുവരിയില്‍ ഒഴിയും!

അമിത് ഷാ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിന് പിന്നാലെ തന്നെ ബിജെപി അദ്ധ്യക്ഷ സ്ഥാനമൊഴിയേണ്ടതയിരുന്നു. എന്നാല്‍ ബിജെപി നദ്ദക്ക് വര്‍ക്കിംഗ് പ്രസിഡന്‍റെന്ന ചുമതല നല്‍കി അമിത് ഷാ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു. 

നിലവില്‍ ബിജെപിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പകുതിയിലധികം സംസ്ഥാന അദ്ധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത ശേഷമാകും പാര്‍ട്ടി ദേശീയ  അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക. 

ഒരാള്‍ക്ക്‌ ഒരു പദവി എന്നതാണ് ബിജെപി യിലെ കീഴ്വഴക്കം. അതുകൊണ്ട് തന്നെ അമിത് ഷാ അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്നുറപ്പാണ്. ജനുവരിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മാര്‍ ചുമതലയേറ്റതിന് ശേഷമാകും ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുക.

ജനുവരി 15 മുതല്‍ പുതിയ സംസ്ഥാന അധ്യക്ഷന്മാരെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. 

ഇതിന് പിന്നാലെ ദേശീയ അധ്യക്ഷനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികള്‍ പാര്‍ട്ടി ആരംഭിക്കും. നിലവിലെ സാഹചര്യത്തില്‍  ജെ പി നദ്ദ തന്നെ അമിത് ഷായുടെ പകരക്കാരനകുന്നതിനാണ് സാധ്യത.

ഫെബ്രുവരിയില്‍ പുതിയ അദ്ധ്യക്ഷന്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. ഫെബ്രുവരിയില്‍ ബിജെപി നാഷണല്‍ കൌണ്‍സില്‍ ചേരുകയും പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കുകയും ചെയ്യും.

Trending News