'ദിശ ബില്‍', ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ!!

സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. 

Last Updated : Dec 13, 2019, 04:57 PM IST
  • സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ നല്‍കുന്ന ‘ദിശ’ നിയമം ആന്ധ്രപ്രദേശ് മന്ത്രിസഭ പാസാക്കി
  • ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.
'ദിശ ബില്‍', ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ!!

ആന്ധ്രപ്രദേശ്: സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. 

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ നല്‍കുന്ന ‘ദിശ’ നിയമം (ആന്ധ്രാപ്രദേശ് ക്രിമിനല്‍ നിയമ ഭേദഗതി നിയമം 2019) ആന്ധ്രപ്രദേശ് മന്ത്രിസഭ പാസാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തിയത്. 

ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ നല്‍കാനും ഇത്തരം കേസുകളില്‍ വിചാരണ വേഗത്തിലാക്കാനുമാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും. സമൂഹ മാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്‌സോ കേസുകളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.

ഹൈദരാബാദ്, ഉന്നാവോ ബലാത്സംഗ കൊലകളില്‍ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ആന്ധ്ര സര്‍ക്കാറിന്‍റെ പുതിയ നിയമം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് ബില്ലുകള്‍ നേരത്തെ ആന്ധ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.

 

 

Trending News