സര്‍ക്കാര്‍ മദ്യ നിരോധനത്തിലേക്ക്; വില്‍പ്പന ശാലകള്‍ ഏറ്റെടുക്കും!!

സെപ്തംബര്‍ ഒന്നുമുതല്‍ ഇതുവരെ 457 കടകള്‍ ബിവ്റേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. .

Last Updated : Sep 29, 2019, 01:04 PM IST
 സര്‍ക്കാര്‍ മദ്യ നിരോധനത്തിലേക്ക്; വില്‍പ്പന ശാലകള്‍ ഏറ്റെടുക്കും!!

അമരാവതി: ആന്ധ്രാപ്രദേശിലെ  മദ്യവില്‍പ്പനശാലകള്‍ ഏറ്റെടുക്കാനൊരുങ്ങി സര്‍ക്കാര്‍. 
സംസ്ഥാനത്ത് പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. 

ഒക്ടോബര്‍ ഒന്നിന് മുന്‍പ് സംസ്ഥാനത്തെ 3500 മദ്യ വില്‍പ്പന ശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കു൦. 

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എപിഎസ്ബിസിഎല്‍) ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ നാരായണസ്വാമി അറിയിച്ചിട്ടുണ്ട്.  

സെപ്തംബര്‍ ഒന്നുമുതല്‍ ഇതുവരെ 457 കടകള്‍ ബിവ്റേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. .

സംസ്ഥാനത്തെ 4380 മദ്യവില്‍പ്പനശാലകള്‍ 3500 ആയി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 4788 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2834 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വ്യാജമദ്യം വില്‍ക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. 

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലഹരിവിമോചന കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

എണ്ണം കുറച്ച് വില വര്‍ധിപ്പിക്കും. പിന്നീട് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും. മദ്യശാലകളെ ആശ്രയിച്ചുജീവിച്ചിരുന്നവര്‍ മറ്റുതൊഴിലുകള്‍ ഒരുക്കും. 

മുന്‍സര്‍ക്കാരിന്‍റെ മൗനസമ്മതത്തോടെ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന 43,000 മദ്യശാലകള്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതോടെ അടച്ചുവെന്നും നാരായണസ്വാമി അവകാശപ്പെട്ടു.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 'പദയാത്ര'യില്‍ വാഗ്ദാനം നല്‍കിയിരുന്നു.

Trending News