അങ്കിത് കൊലപാതകം: കാരണക്കാരായവര്‍ക്ക് തൂക്ക് കയര്‍ ശിക്ഷ വിധിക്കണമെന്ന് പിതാവ്

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കളാല്‍ കൊല ചെയ്യപ്പെട്ട ഇരുപത്തിമൂന്ന് വയസ്സുകാരന്‍ അങ്കിത് സക്‌സേനയുടെ കൊലപാതകത്തിന് കാരണക്കാരായവര്‍ക്ക് തൂക്ക് കയര്‍ തന്നെ ശിക്ഷ വിധിക്കണമെന്ന് പിതാവ്.

Last Updated : Feb 5, 2018, 02:18 PM IST
അങ്കിത് കൊലപാതകം: കാരണക്കാരായവര്‍ക്ക് തൂക്ക് കയര്‍ ശിക്ഷ വിധിക്കണമെന്ന് പിതാവ്

ന്യൂഡല്‍ഹി: മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കളാല്‍ കൊല ചെയ്യപ്പെട്ട ഇരുപത്തിമൂന്ന് വയസ്സുകാരന്‍ അങ്കിത് സക്‌സേനയുടെ കൊലപാതകത്തിന് കാരണക്കാരായവര്‍ക്ക് തൂക്ക് കയര്‍ തന്നെ ശിക്ഷ വിധിക്കണമെന്ന് പിതാവ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കിത് സക്‌സേന എന്ന യുവ ഫോട്ടോഗ്രാഫറെ മുസ്ലീം സമുദായത്തില്‍പ്പെട്ട അയാളുടെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തിയത്.

എന്നാല്‍ ചില മാധ്യമങ്ങള്‍ തന്നെ കാണാന്‍ വന്നതിനുശേഷം താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതായും ശ്രദ്ധയില്‍പ്പെട്ടതും സക്‌സേനയുടെ പിതാവ് യശ്പാല്‍ ചൂണ്ടിക്കാട്ടി. 

തങ്ങള്‍ സാധാരണക്കാരാണ്. എനിക്കൊരു മകനേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് ഒരു സമുദായത്തോട് എനിക്ക് വിദ്വേഷമൊന്നുമില്ല. ഞാന്‍ അങ്ങനെ സാമുദായികമായി ചിന്തിക്കുന്നയാളല്ല. പക്ഷെ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ചു. ‘പ്രേമി’, ‘മുസ്ലീം, ‘മസാഹ്ബ്’ എന്ന വാക്കുകളൊക്കെ അതില്‍ ഉപയോഗിക്കുന്നുണ്ട്. വസ്തുതകള്‍ വളച്ചൊടിച്ച് അവര്‍ കഥകളുണ്ടാക്കുകയാണ്. യശ്പാല്‍ ആരോപിക്കുന്നു.

തങ്ങളുടെ മകന്‍റെ കൊലപാതകം വര്‍ഗീയവത്ക്കരിക്കാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്ന രാഷ്ട്രീയക്കാരോടും മുഖ്യധാരാ മാധ്യമങ്ങളോടും ഒക്കെ യശ്പാല്‍ കണ്ണീരില്‍ കുതിര്‍ന്ന്‍ അപേക്ഷിക്കുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം ഏറെ കഴിഞ്ഞും യുവതി വീട്ടില്‍ മടങ്ങിയെത്താതിരുന്നതോടെ അങ്കിത് ഇവരെ തട്ടികൊണ്ടു പോയി എന്ന സംശയത്തിലായിരുന്നു ബന്ധുക്കള്‍. പിന്നീട് രാത്രി ഒമ്പത് മണിയോടെ യുവതിയുടെ കുടുംബം അങ്കിതിനെ കണ്ടെത്തുകയും തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനും വഴക്കിനുമൊടുവില്‍ യുവതിയുടെ പിതാവ് അങ്കിതിനെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അങ്കിത് മരിച്ചു.

More Stories

Trending News