ചെന്നൈ:  കർണാടകയിലുടനീളം സിങ്കം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്തനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ. അണ്ണാമലൈ ബിജെപിയിൽ ചേർന്നു.  കർണാടകയിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ച അണ്ണാമലൈ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനെന്നും പറഞ്ഞ് 2014 ലാണ്  ജോലിയിൽ നിന്നും രാജിവെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: viral video: മനസമ്മത നാളിൽ കിടിലം ഡാൻസുമായി മിയ..!  


സൂപ്പർ പൊലീസ്, ഉഡുപ്പി സിങ്കം എന്നീ വിശേഷണങ്ങളാണ് കർണാടകക്കാർ അവരുടെ പ്രിയപ്പെട്ട ഈ ഉദ്യോഗസ്ഥനെ വിളിച്ചിരുന്നത്.  ജനങ്ങളുടെ സ്വന്തം പൊലീസെന്നാണ് ഇദ്ദേഹത്തെ ആളുകൾ വിശേഷിപ്പിക്കുന്നത്.   


പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെയും തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റ് എൽ മുരുകന്റെയും സാന്നിധ്യത്തിലാണ്  അണ്ണാമലൈ പാർട്ടിയിൽ ചേർന്നത്. പാർട്ടിയിൽ ചേരുന്നതിന് മുമ്പ് ബിജെപി പ്രസിഡന്റ് ജെ പി നദ്ദയെ അദ്ദേഹം കണ്ടിരുന്നു.


Also read: Photo Gallery: കാണാം.. നടി Jiya Roy യുടെ സെക്സി ഫോട്ടോസ് ..! 


ബിജെപി ഒരു ദേശീയ പർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം താൻ ഒരു ദേശീയവാദിയാണെന്നും തമിഴ്നാടിന് പുതിയ ദിശയും കാഴ്ചപ്പാടും  നൽകാൻ ബിജെപിക്കെ കഴിയുവെന്നും അതുകൊണ്ടുതന്നെയാണ് താൻ ബിജെപിയിലേക്ക് ചേരുന്നതെന്നും പറഞ്ഞു. 


ഐപിഎസ് പദവി രാജിവെച്ച ശേഷം കോയമ്പത്തൂരിലേയും കരൂരിലെയും കർഷകർക്ക് വേണ്ടി അണ്ണാമലൈ  ഒരു സംഘടന രൂപീകരിച്ചിരുന്നു.