)
ചെന്നൈ: താപവൈദ്യുതി നിലയത്തില്‍ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാട്ടിൽ ഒന്‍പത് മരണം. മരിച്ചത് അസമില്‍നിന്നുള്ള ഒന്‍പത് അതിഥിത്തൊഴിലാളികളാണ്. പത്തുപേർക്ക് പരിക്കറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവർ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ അനുശോധനം അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടം നടന്നത് പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിര്‍മാണ സ്ഥലത്താണ്.
1,320 മെഗാവാട്ട് ശേഷിയുള്ള എന്നൂര് പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോണ്‍ക്രീറ്റ് കമാനം നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കമാനം നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകര്‍ന്നു വീണായിരുന്നു അപകടം.
തൊഴിലാളികൾ ജോലി ചെയ്തിരുന്നത് 20 അടിയിലധികം ഉയരത്തിലായിരുന്നു. ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ പത്തുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പത് പേരും വഴിമധ്യേതന്നെ മരണമടയുകയായിരുന്നു. അപകടത്തിൽ മരിച്ച ഒന്‍പതുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
മുന്നകെംപ്രല്, വിദയും പ്രവോത്ഷ, സുമോന് കരികാപ്പ്, ബിമരാജ് തൗസന്‍, ദീപക് റൈജിയുങ്, സര്ബോനിത് തോസെന്‍, പബന്‍ സൊറോങ്, പ്രാന്റോ സൊറോങ്, ഫൈബിത് ഫോങ്ലോ എന്നിവരാണ് മരിച്ചത്. അസം സ്വദേശികളാണ് എല്ലാവരും എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജെ. രാധാകൃഷ്ണന്, വൈദ്യുതി വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.