കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും

ശ്രീനഗറില്‍ എത്തുന്ന കരസേന മേധാവി അവിടത്തെ സുരക്ഷാ നടപടികള്‍ വിലയിരുത്തും.   

Last Updated : Aug 30, 2019, 09:46 AM IST
കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും

ശ്രീനഗര്‍: കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കരസേന മേധാവി ശ്രീനഗറില്‍ സന്ദര്‍ശനം നടത്തുന്നത്.

 

 

ശ്രീനഗറില്‍ എത്തുന്ന കരസേന മേധാവി അവിടത്തെ സുരക്ഷാ നടപടികള്‍ വിലയിരുത്തും. ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു. 

ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തില്‍ ജമ്മുകശ്മീര്‍ അടക്കമുള്ളിടങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്നലെ സിപിഎം സിസി അംഗം യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ജമ്മുകശ്മീരിലെത്തിയ സീതാറാം യെച്ചൂരി ഇന്ന് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. 

Trending News