)
ന്യൂഡൽഹി: പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ നിർത്തണമെന്നും അല്ലെങ്കിൽ ലോക ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭീകരരെ പിന്തുണയ്ക്കുന്നതിൽ പേരുകേട്ട രാജ്യമാണ് പാകിസ്ഥാൻ. എന്നാൽ ഭൂപടത്തിൽ നിലകൊള്ളണമെങ്കിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ജനറൽ ദ്വിവേദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ 1.0 ൽ കാണിച്ച അതേ സംയമനം ഇന്ത്യൻ സേന എപ്പോഴും പാലിക്കില്ലെന്ന് ജനറൽ ദ്വിവേദി വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയമാണ് കരസേന മേധാവിയുടെ വാക്കുകളിൽ നിറഞ്ഞത്. ഇനിയും പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾ ഇന്ത്യൻ മണ്ണിലുണ്ടായാൽ ഓപ്പറേഷൻ സിന്ദൂരിനേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചന കൂടിയാണ് പാകിസ്ഥാന് ജനറൽ ദ്വിവേദി നൽകുന്നത്.
പാകിസ്ഥാന തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നാൽ അത് അനന്തര ഫലങ്ങളുണ്ടാക്കും. അതിർത്തികളെയും പൗരന്മാരെയും സംരക്ഷിക്കാൻ ഇന്ത്യ ഏതറ്റം വരെയും പോകും. പ്രകോപനങ്ങൾ തുടർന്നാൽ ഇന്ത്യ സംയമനം പാലിക്കില്ലെന്നും ജനറൽ ദ്വിവേദി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.