ജീവനക്കാരിയുമായി കേണലിന്‍റെ ലൈംഗിക വേഴ്ച; മൊബൈലില്‍ പകര്‍ത്തി ജവാന്മാര്‍...!!

കേണല്‍ ഓഫീസിലെ ജീവനക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്മാര്‍ മൊബൈലില്‍ പകര്‍ത്തി.

Sheeba George | Updated: Feb 14, 2020, 04:05 PM IST
ജീവനക്കാരിയുമായി കേണലിന്‍റെ ലൈംഗിക വേഴ്ച; മൊബൈലില്‍ പകര്‍ത്തി ജവാന്മാര്‍...!!

ചണ്ഡീഗഡ‍്: കേണല്‍ ഓഫീസിലെ ജീവനക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്മാര്‍ മൊബൈലില്‍ പകര്‍ത്തി.

വിരമിച്ച സൈനികര്‍ക്കായുള്ള ക്ലിനിക്കിലെ നഴ്‌സുമായാണു കേണല്‍ ബന്ധം സ്‌ഥാപിച്ചത്‌. ഇവരുടെ ദൃശ്യങ്ങള്‍ ജവാന്‍മാര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

പഞ്ചാബിലെ അബോഹറില്‍ ജോലി ചെയ്യുന്ന സമയത്താണ്‌ കേണല്‍ നഴ്‌സുമായി ഓഫിസിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌. ഇത്‌ ശ്രദ്ധയില്‍പെട്ട രണ്ട്‌ ജവാന്‍മാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു. കേണലിന്‍റെ മാനസിക പീഡനത്തിന്‌ ഇരയായ ഇവര്‍ ഇയാള്‍ക്കെതിരെ ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്ന കേണലിനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു ജവാന്‍മാര്‍ ആഗ്രഹിച്ചത്‌. എന്നാല്‍ അതിന്‍റെ പേരില്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ഇവര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കിയത്.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട കേണല്‍ നിലവില്‍ സര്‍വീസില്‍നിന്ന് വിരമിച്ചയാളാണ്. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും സൈനിക നിയമമനുസരിച്ചുള്ള അന്വേഷണം നേരിടാന്‍ ഇദ്ദേഹം ബാധ്യസ്ഥനാണെന്നാണ് നിയമം അനുശാസിക്കുന്നത്.

അതേസമയം, ദൃശ്യങ്ങള്‍ ഉപയോഗിച്ച് കേണലിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ ജവാന്മാര്‍ക്കെതിരെ അന്വേഷണം നടക്കും.