സിയാച്ചിനില്‍ ചൂലെടുത്ത് സൈനികര്‍; മഞ്ഞുമലയിലും 'സ്വച്ഛ് ഭാരത് അഭിയാന്‍'

രാജ്യം വൃത്തിയായി സൂക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സിയാച്ചിനിലും പ്രാവര്‍ത്തികമാക്കി സൈനികര്‍. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധമേഖലയായ സിയാച്ചിനില്‍ ഇന്ത്യന്‍ സേനയുടെ വൃത്തിയാക്കല്‍.

ANI | Updated: Sep 20, 2017, 01:56 PM IST
സിയാച്ചിനില്‍ ചൂലെടുത്ത് സൈനികര്‍; മഞ്ഞുമലയിലും 'സ്വച്ഛ് ഭാരത് അഭിയാന്‍'

ന്യൂഡല്‍ഹി: രാജ്യം വൃത്തിയായി സൂക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സിയാച്ചിനിലും പ്രാവര്‍ത്തികമാക്കി സൈനികര്‍. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധമേഖലയായ സിയാച്ചിനില്‍ ഇന്ത്യന്‍ സേനയുടെ വൃത്തിയാക്കല്‍.

ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ജോലിയാണിത്. പരിസ്ഥിതിയ്ക്ക് ആഘാതമേല്‍പ്പിക്കാതെ ഇത്രയും ഉയരമുള്ള പ്രദേശത്തു നിന്നും മാലിന്യങ്ങള്‍ കാര്യക്ഷമമായി നീക്കം ചെയ്യുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. ഇവിടെ വൃത്തിയുള്ള പരിസരം ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

"സിയാച്ചിനില്‍ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുക എന്നതാണ് ആദ്യലക്ഷ്യം. 2014 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇന്നുവരെ 63 ടണ് മാലിന്യമാണ് ഇവിടെ നിന്ന് നീക്കിയത്‍"  മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

പാക്കിംഗ് വസ്തുക്കള്‍, ബാരലുകള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ഇവിടുത്തെ മാലിന്യങ്ങള്‍ പോര്‍ട്ടര്‍മാര്‍, ചെറിയ കുതിരകള്‍, മടങ്ങിപ്പോകുന്ന ഹെലികോപ്റ്ററുകള്‍ എന്നിവയിലൂടെയാണ് താഴെയെത്തിക്കുന്നത്. ഇവ ജലസ്രോതസ്സുകളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇടങ്ങളില്‍ ആഴമേറിയ കുഴികള്‍ ഉണ്ടാക്കിയാണ് സംസ്കരിക്കുന്നത്.