റായ്പുർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോവാദികളെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അന്വേഷണ ഏജൻസികൾ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാളാണ് ബസവരാജ്.
ഛത്തീസ്ഗഢിലെ നായായൺപുർ ജില്ലിയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോവാദികളുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഢ് പോലീസിന്റെ ജില്ലാ റിസർവ് ഗാർഡ് വനമേഖലയിൽ പരിശോധന നടത്തിയിരുന്നു.
മാവോവാദികൾ ജവാന്മാർക്ക് നേരെ വെടിയുതിർത്തതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്. ദന്തേവാഡ, ബിജാപുർ, നാരായൺപുർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ഡിആർജി അംഗങ്ങളാണ് ബുധനാഴ്ച നടത്തിയ ഓപ്പറേഷനിൽ പങ്കെടുത്തത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബസവരാജ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 1970 മുതൽ ഇയാൾ നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. വർഷങ്ങളായി ഇയാളെ വിവിധ ഏജൻസികൾ അന്വേഷിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









