അദ്ദേഹം എന്‍റെയും പ്രധാനമന്ത്രി; പാക്‌ മന്ത്രിയ്ക്ക് മറുപടിയുമായി കെജരിവാള്‍

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന് മോദിയെ പരിഹസിച്ചു കൊണ്ടുള്ള ഫവദ് ഹുസൈന്‍റെ ട്വീറ്റിനാണ് കെജരിവാള്‍ മറുപടി നല്‍കിയത്. 

Last Updated : Feb 1, 2020, 01:47 PM IST
അദ്ദേഹം എന്‍റെയും പ്രധാനമന്ത്രി; പാക്‌ മന്ത്രിയ്ക്ക് മറുപടിയുമായി കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ച പാക്‌ മന്ത്രി ഫവദ് ഹുസൈന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. 

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന് മോദിയെ പരിഹസിച്ചു കൊണ്ടുള്ള ഫവദ് ഹുസൈന്‍റെ ട്വീറ്റിനാണ് കെജരിവാള്‍ മറുപടി നല്‍കിയത്. 

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുള്ള സമ്മര്‍ദത്തില്‍ മോദി പലതരം അവകാശവാദങ്ങളും ഭീഷണികളും മുഴക്കി രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും കശ്മീര്‍, പൗരത്വ നിയമം, സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും ഫവാദ് ഹുസൈന്‍ പരിഹസിച്ചിരുന്നു. 

കൂടാതെ ഇന്ത്യയിലെ ജനങ്ങള്‍ #ModiMadnessനെ പരാജയപ്പെടുത്തണമെന്നും ഫവാദ് പറഞ്ഞു. ഇതിന് മറുപടിയുമായാണ് കെജരിവാള്‍ രംഗത്തുവന്നത്.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം എന്‍റെ കൂടി പ്രധാനമന്ത്രിയാണെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇടപെടുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ലെന്നുമായിരുന്നു കെജരിവാളിന്‍റെ മറുപടി.

മാത്രമല്ല നിങ്ങള്‍ എത്ര വേണമെങ്കിലും ശ്രമിച്ചോളൂ എന്നാലും ഞങ്ങളുടെ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെജരിവാള്‍ തന്‍റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. 

Trending News