ആം ആദ്മിയെ വിജയത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എത്തുന്നു

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യമാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.  

Ajitha Kumari | Updated: Dec 14, 2019, 05:41 PM IST
ആം ആദ്മിയെ വിജയത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എത്തുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യമാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

2015 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടിയായിരുന്നു കേജരിവാള്‍ അധികാര കസേരയിലെത്തിയത്. 

2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി പ്രവര്‍ത്തിച്ചതും പ്രശാന്ത് കിഷോര്‍ തന്നെയാണ്.

ബിജെപി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡണ്ട് പദവി സ്വീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രശാന്ത് കിഷോറിന് പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്നില്ല. 

ജഗന്‍മോഹന്‍ റെഡിക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം വിജയിച്ചത്. 2015 ല്‍ നിതീഷ് കുമാറിന് വേണ്ടിയും 2019 ല്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് വേണ്ടിയും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു.