Ashwani Kumar Quits Congress | `എന്റെ മാന്യത ഞാൻ പാർട്ടി വിടുന്നു` ; മുൻ കേന്ദ്രമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു
Ashwini Kumar രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയിൽ നിയമ മന്ത്രിയായിരുന്ന അശ്വിനി കുമാർ തന്റെ രാജിക്കത്ത കോൺഗ്രസിന്റെ ഇടക്കാല പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിക്ക് നൽകി.
ന്യൂ ഡൽഹി : കോൺഗ്രസിന്റെ മുൻ നിയമ മന്ത്രി അശ്വിനി കുമാർ പാർട്ടി വിട്ടു (Ashwini Kumar Quits Congress). ഇന്ന് ഫെബ്രുവരി 15ന് ചൊവ്വാഴ്ച പഞ്ചാബിൽ നിന്നുള്ള മുൻ രാജ്യസഭ അംഗവും കൂടിയായിരുന്നു മുതിർന്ന് നേതാവ് തന്റെ 46 വർഷത്തെ കോൺഗ്രസുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയിൽ നിയമ മന്ത്രിയായിരുന്ന അശ്വിനി കുമാർ തന്റെ രാജിക്കത്ത കോൺഗ്രസിന്റെ ഇടക്കാല പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിക്ക് നൽകി.
ALSO READ : Congress | കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസിന്റെ താരപ്രചാരകൻ പാർട്ടി വിട്ട് ബിജെപിയിൽ
"നിലവിലെ സാഹചര്യങ്ങളും തന്റെ മാന്യതയും മുൻ നിർത്തി ഈ വിഷയം ഒരുപാട് തവണ ചിന്തിച്ചതാണ്. പാർട്ടിക്ക് പുറത്ത് വലിയ വിഷയങ്ങളിൽ എനിക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന കരുതുന്നു" അശ്വിനി കുമാർ തന്റെ രാജിക്കത്തിൽ പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിലൂടെ വിഭാവനം ചെയ്ത ഒരു സമ്പൂർണ ജനാധിപത്യം എന്ന വാഗ്ദാനത്തെ അടിസ്ഥാനമാക്കി, ഒരു മാറ്റത്തിന്റെ നേതൃത്വം എന്ന ആശയം മുന്നോട്ട് പൊതു പ്രശ്നങ്ങളിൽ സജീവമായി താൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിനറെ ഉൾപാർട്ടി പ്രശ്നം പല നേതാക്കളെയും അടിച്ചമർത്തുന്നതിലേക്ക് വഴിവെച്ചുയെന്ന് മുൻ കേന്ദ്രമന്ത്രി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദേശീയതലത്തിലുള്ള കോൺഗ്രസിന് പ്രതിഛായ്ക്ക് നഷ്ടം വന്നതിനുള്ള ഉത്തരമാണ് പാർട്ടിക്ക് ലഭിക്കു വോട്ടിങ് ശതമാനത്തിലുള്ള ഇടിവ്.
രാജ്യത്തിന്റെ നിലപാട് ഒരിക്കലും രാഹുൽ ഗാന്ധിക്ക് അനുകൂലമല്ല പകരം കോൺഗ്രസിന്റെ ഭാവിക്കായി മറ്റൊരു നേതാവിനെ കണ്ടെത്തേണ്ടതാണെന്നും അശ്വിനി കുമാർ അഭിമുഖത്തിൽ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞടുപ്പിനിടെ കോൺഗ്രസ് വിടുന്ന രണ്ടമത്തെ നേതാവാണ് അശ്വിനികുമാർ. ആഴ്ചകൾക്ക് മുമ്പായിരുന്നു കോൺഗ്രസിന്റെ ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് ആർപിഎൻ സിങ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.