)
ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അതെന്നും റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി എന്ന് തന്നെയാണ്. 2025 ഏപ്രിലിലെ കണക്കുകൾ പ്രകാരം 96.7 ബില്യൺ ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഇന്ത്യൻ കറൻസിയിലാക്കുമ്പോൾ 7 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ 9 സംസ്ഥാനങ്ങളുടെ ജി.ഡി.പിയേക്കാൾ അധികമാണ് മുകേഷ് അംബാനിയുടെ ആസ്തിമൂല്യമെന്നും വാർത്തകളുണ്ട്.
ഏപ്രിലിൽ പുറത്തുവിട്ട ഫോബ്സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 18ാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്കാണ് കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തം ഉള്ളത്.
ഇന്ന്, ഫോർബ്സിന്റെ ജൂൺ 20 വരെയുള്ള തത്സമയ ഡാറ്റ പ്രകാരം 108.8 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ലോക സമ്പന്നരുടെ പട്ടികയിൽ 16ാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം. 2020 ഏപ്രിലിൽ ലോകധനികരിൽ 21ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇവിടെ നിന്ന് അദ്ദേഹത്തിന്റെ ആസ്തി മൂല്യം വർധിച്ചുകൊണ്ടേയിരുന്നു. 2020-ൽ ഏകദേശം 36 ബില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. 2024 ആയപ്പോഴേക്കും ഇത് 114 ബില്യൺ ഡോളർ കവിഞ്ഞു. റിലയൻസ് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും അതിവേഗത്തിലുള്ള വളർച്ചയാണ് ഈ നേട്ടത്തിനുള്ള പ്രധാന കാരണം.
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനവും ഇപ്പോഴും അംബാനിക്ക് തന്നെയാണ്. സമീപകാലത്തായി വളരെ വലിയ ഉയർച്ച ഇവരുടെ ബിസിനസിൽ കണ്ടുവരുന്നുണ്ട്. അംബാനിയുടെ ആസ്തി മൂല്യത്തിൽ ഇത് കാര്യമായി പ്രതിഫലിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സാമ്പത്തിക സേവനങ്ങൾ, സർക്കാർ-പൗരന്മാർക്കുള്ള ഇന്റർഫേസുകൾ, വിനോദം എന്നിങ്ങനെ ദേശീയ താൽപ്പര്യമുള്ള പ്രധാന മേഖലകളിലെ വിവിധ ഡിജിറ്റൽ സേവനങ്ങളിലുടനീളം മുകേഷ് അംബാനിയുടെ കൈകളെത്തിയിട്ടുണ്ട്.
മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനം
മുകേഷ് അംബാനിക്ക് പ്രതിദിനം ഏകദേശം 163 കോടി രൂപ വരുമാനം ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസിലെ ഓഹരികളിൽ നിന്നാണ് അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.