ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവേ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബിജെപിക്ക് തിരിച്ചടിയാവുകയാണ്. 

Updated: Dec 11, 2018, 06:18 PM IST
ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

ന്യൂഡല്‍ഹി: 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവേ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബിജെപിക്ക് തിരിച്ചടിയാവുകയാണ്. 

ഭരണകക്ഷിയായ ബിജെപിക്ക് ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങളെന്ന് ശിവസേന‍ നേതാവ് സഞ്ജയ്‌ റൗത് പറഞ്ഞു. 

അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ബി.ജെ.പിയുടെ വിജയത്തിന്‍റെ രഥം നിര്‍ത്തിയിട്ടിരിക്കുന്നതായാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സഞ്ജയ്‌ റൗത് പരിഹസിച്ചു.

''നമുക്ക് ആത്മപരിശോധനക്കുള്ള സമയമായെന്ന വ്യക്തമായ സന്ദേശമാണ് ഇത്.'' പാര്‍ലമെന്‍റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സഞ്ജയ്‌ റൗത് പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സഖ്യം പുലർത്തിയെങ്കിലും ശിവസേന ബി.ജെ.പിയുമായി സുഖകരമായ ബന്ധത്തിലല്ല. 2014ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റക്ക് മത്സരിച്ചെങ്കിലും, പിന്നീട് സർക്കാർ രൂപീകരിക്കാൻ കൈകോർത്തിരുന്നു.