ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പാക്‌ ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍!

ഇന്ത്യന്‍ മാധ്യമങ്ങളെ കടന്നാക്രമിച്ച് പാകിസ്ഥാന്‍ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ രംഗത്ത്.

Last Updated : May 31, 2020, 09:38 AM IST
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പാക്‌ ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍!

ഇസ്ലാമാബാദ്:ഇന്ത്യന്‍ മാധ്യമങ്ങളെ കടന്നാക്രമിച്ച് പാകിസ്ഥാന്‍ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ രംഗത്ത്.

ഹിസ്ബുള്‍ തലവന്‍ സയ്യിദ് സലാഹുദീന് നേര്‍ക്ക്‌ മെയ് 25 ന് ഇസ്ലാമാബാദില്‍ വെച്ച് ആക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ ആണ് ആക്രമണത്തിന് പിന്നിലെന്നും ആക്രമണത്തില്‍ പരിക്കേറ്റ ഹിസ്ബുള്‍ തലവനെ സുരക്ഷിത കേന്ദ്രത്തിലേക്ക് 
മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് കൊണ്ടാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ  രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യന്‍ മാധ്യമങ്ങളാണ് ഹിസ്ബുള്‍ തലവനെതിരെ ആക്രമണം നടന്നെന്ന് പ്രച്ചരിപ്പിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ കൊണ്ട് യാതാര്‍ത്ഥ്യത്തെ മാറ്റാന്‍ കഴിയില്ലെന്നും 
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലിം ഹാഷ്മി പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Also Read:ഹിസ്ബുള്‍ തലവനെതിരായ ആക്രമണം;പാക്‌ തീവ്രവാദികള്‍ ആശങ്കയില്‍;അവസരം മുതലെടുക്കാന്‍ ഡോവല്‍!

ഐഎസ്ഐ യും അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സയ്യിദ് സലാഹുദ്ദീനും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് ഹിസ്ബുള്‍ തലവന്‍ ആക്രമിക്കപെട്ടത്‌.രഹസ്യമാക്കി വെച്ച ആക്രമണ വിവരം പുറത്തായതിന് പിന്നാലെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഇന്ത്യയിലെ 
മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം പാകിസ്ഥാനിലെ ജിഹാദി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദി കൌണ്‍സില്‍ മേധാവി കൂടിയായ സയ്യിദ് സലാഹുദ്ദീന് നേര്‍ക്കുണ്ടായ 
ആക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

More Stories

Trending News