ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിൽ അടിമുടി മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ട്രെയിൻ യാത്രകളിൽ സുരക്ഷയ്ക്കും സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വന്നത്.
ഐആർസിടിസി പോർട്ടലിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും യാത്രക്കാർ ഇനി മുതൽ ഒടിപി നൽകണം. പേയ്‌മെന്റ് ഗേറ്റ്‌വേയിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ പരിശോധിക്കണം. യഥാർത്ഥ യാത്രക്കാരനാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനാകും
മുൻകൂർ റിസർവേഷൻ ചെയ്യാനുള്ള കാലയളവ് നിലവിലുള്ള 120 ദിവസത്തിൽ നിന്ന് 90 ദിവസമായി കുറച്ചു. മെയ് 1 മുതൽ, പ്രത്യേക ട്രെയിനുകളും ഉത്സവ സർവീസുകളും ഒഴികെ യാത്രക്കാർക്ക് യാത്രയ്ക്ക് 90 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ടിക്കറ്റ് റദ്ദാക്കലുകൾക്കുള്ള റീഫണ്ട് ഇനി 2 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും. നേരത്തെ ഇതിന് 5 മുതൽ 7 പ്രവൃത്തി ദിവസങ്ങൾ വരെ വേണ്ടി വന്നിരുന്നു. ഓൺലൈൻ ബുക്കിംഗുകൾക്കും ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള കൗണ്ടർ ബുക്കിംഗുകൾക്കും ഈ നിയമം ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









