IndiGo: ഇൻഡിഗോ പ്രതിസന്ധി: ഇന്ത്യൻ വ്യോമയാനത്തിലെ കുത്തക ഭരണം; സർക്കാർ ഇളവുകൾ നൽകിയത് ആർക്കുവേണ്ടി?

ഇന്ത്യൻ വിമാനക്കമ്പനികളിൽ മിക്കവയും നഷ്ടത്തിലായിരിക്കുമ്പോൾ, ലാഭത്തിൽ പ്രവർത്തിച്ച ഏക സ്ഥാപനമായിരുന്നു ഇൻഡിഗോ. എന്നാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകിയ 18 മാസത്തെ സമയപരിധിക്കുള്ളിൽ പൈലറ്റുമാരുടെയും ......

Written by - Arathi N Aji | Last Updated : Dec 7, 2025, 11:45 AM IST
  • കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജെറ്റ് എയർവേയ്‌സ്, കിംഗ്ഫിഷർ, ഗോ ഫസ്റ്റ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ തകർന്നപ്പോൾ അവയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല.
  • ഇന്ത്യയുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് അന്താരാഷ്ട്ര നിലവാരത്തേക്കാൾ വളരെ കൂടുതലാണ്.
IndiGo: ഇൻഡിഗോ പ്രതിസന്ധി: ഇന്ത്യൻ വ്യോമയാനത്തിലെ കുത്തക ഭരണം; സർക്കാർ ഇളവുകൾ നൽകിയത് ആർക്കുവേണ്ടി?

ഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളിൽ മിക്കവയും നഷ്ടത്തിലായിരിക്കുമ്പോൾ, ലാഭത്തിൽ പ്രവർത്തിച്ച ഏക സ്ഥാപനമായിരുന്നു ഇൻഡിഗോ. എന്നാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകിയ 18 മാസത്തെ സമയപരിധിക്കുള്ളിൽ പൈലറ്റുമാരുടെയും കാബിൻ ക്രൂവിൻ്റെയും ജോലി സമയം സംബന്ധിച്ചുള്ള (FDTL) പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടു. നഷ്ടത്തിലായിരുന്ന മറ്റ് വിമാനക്കമ്പനികൾ പോലും നിയമങ്ങൾ പാലിച്ചപ്പോൾ ഇൻഡിഗോ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചിത്. വിമാനത്താവളങ്ങളെ സ്തംഭിപ്പിച്ച്, സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള ഇൻഡിഗോയുടെ തന്ത്രം ഫലിച്ചു. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു പകരം സർക്കാർ, നിയമങ്ങൾ മയപ്പെടുത്തുകയാണ് ചെയ്തത്.

Add Zee News as a Preferred Source

ഇൻഡിഗോ മാനേജ്മെൻ്റിൻ്റെ പരാജയം
ഏവിയേഷൻ വിദഗ്ദ്ധനായ ഹർഷവർദ്ധൻ ഈ പ്രതിസന്ധിയെ ഇൻഡിഗോ മാനേജ്‌മെൻ്റിൻ്റെ സമ്പൂർണ്ണ പരാജയം എന്ന് വിശേഷിപ്പിച്ചു. എഫ്ഡിടിഎൽ നയം പെട്ടെന്ന് വന്നതല്ലെന്നും, വർഷങ്ങളുടെ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷം അന്തിമമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് എയർലൈനുകൾ നവംബർ 1 മുതൽ മാറ്റങ്ങൾ വരുത്തിയപ്പോൾ ഡിസംബർ മാസത്തിൽ, അതായത് തിരക്കേറിയ ടൂറിസ്റ്റ്, വിവാഹ സീസൺ തുടങ്ങിയപ്പോൾ മാത്രം ഇൻഡിഗോയുടെ കൂട്ടറദ്ദാക്കൽ ആരംഭിച്ചത് ദുരൂഹമാണ്.

കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ
ഇൻഡിഗോ പ്രതിസന്ധി കാരണം പ്രധാന റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകൾ 80,000 രൂപ മുതൽ 90,000 രൂപ വരെ ഉയർന്നു. വിമാനങ്ങൾ റദ്ദാക്കിയതിലൂടെ കമ്പനി വ്യോമയാന സംവിധാനത്തെ സ്തംഭിപ്പിക്കുകയും, സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. ഫലമോ, കേന്ദ്ര സർക്കാർ സ്വന്തം ഉത്തരവ് പിൻവലിച്ചു!

വിമാനയാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ച ഈ തടസ്സത്തെക്കുറിച്ച് ഒരു ഉന്നതതല അന്വേഷണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഇൻഡിഗോയിലെ വീഴ്ചകൾ പരിശോധിച്ച് ഉത്തരവാദിത്തം നിർണ്ണയിക്കാനും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ നടപടികൾ ശുപാർശ ചെയ്യാനുമാണ് നിർദ്ദേശം.

പ്രതിപക്ഷത്തിൻ്റെ ചോദ്യം: സർക്കാരിൻ്റെ ഒത്തുകളി?
രാജ്യത്തെ പ്രധാന ആഭ്യന്തര വിമാന സർവീസുകൾക്കായി 140 കോടി ജനങ്ങൾ പ്രധാനമായും ഇൻഡിഗോയെയും എയർ ഇന്ത്യയെയും മാത്രമാണ് ആശ്രയിക്കുന്നത്. ഇൻഡിഗോയുടെ ഈ കുത്തക ഭരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

"ഇൻഡിഗോ ദുരന്തം ഈ സർക്കാരിന്റെ കുത്തക മോഡലിന് വില നൽകേണ്ടി വരുന്നത് സാധാരണക്കാരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  

"സ്വകാര്യ കമ്പനികളുടെ കുത്തകയും സർക്കാരിന്റെ മൗനവും ഒരുമിക്കുമ്പോൾ സാധാരണക്കാരെ ആര് സംരക്ഷിക്കും? നിങ്ങൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്? പൊതുജനങ്ങൾക്കോ, അതോ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ താൽപ്പര്യങ്ങൾക്കോ?" മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

"മോദി സർക്കാർ കഴിവില്ലാത്തവരോ അതോ ഒത്തുകളിക്കുന്നവരോ. ഏതായാലും ഇന്ത്യ ഇതിലും നല്ല സർക്കാരിനെ അർഹിക്കുന്നു." എന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 

കുത്തക ഭരണത്തിൻ്റെ അപകടം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജെറ്റ് എയർവേയ്‌സ്, കിംഗ്ഫിഷർ, ഗോ ഫസ്റ്റ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ തകർന്നപ്പോൾ അവയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല. മൂന്ന് എയർലൈനുകൾ ഇല്ലാതാകുന്നത് കോർപ്പറേറ്റ് പരാജയം മാത്രമല്ല, മത്സരത്തെയും ഉപഭോക്തൃ താൽപ്പര്യങ്ങളെയും സംരക്ഷിക്കാൻ സർക്കാരിനുള്ള താത്പര്യക്കുറവാണ് സൂചിപ്പിക്കുന്നതെന്ന് പബ്ലിക് പോളിസി വിദഗ്ദ്ധനായ പ്രശാന്ത് തെവാരി അഭിപ്രായപ്പെട്ടു.

നിലവിൽ, ഇന്ത്യൻ ആഭ്യന്തര വ്യോമയാന വിപണിയുടെ പകുതിയിലേറെയും ഇൻഡിഗോ നിയന്ത്രിക്കുമ്പോൾ, ബാക്കിയുള്ളവ എയർ ഇന്ത്യ ഗ്രൂപ്പിന്റെ കൈവശമാണ്. ഈ ഇരട്ടക്കുത്തക യാത്രക്കാരെ ശ്വാസം മുട്ടിക്കുന്നു. ഇന്ത്യയിലെ രണ്ട് മണിക്കൂർ വിമാന യാത്രയ്ക്ക് യൂറോപ്പിലോ അമേരിക്കയിലോ ഉള്ള നാല് മണിക്കൂർ അന്താരാഷ്ട്ര യാത്രയേക്കാൾ കൂടുതൽ പണം നൽകേണ്ട അവസ്ഥയാണ്.

ഇന്ത്യയുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് അന്താരാഷ്ട്ര നിലവാരത്തേക്കാൾ വളരെ കൂടുതലാണ്. യു‌ഡി‌എ‌എൻ (UDAN) സ്കീം ഉണ്ടായിരുന്നിട്ടും, വിമാനയാത്ര സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നില്ല. വിമാന ടിക്കറ്റ് നിരക്കുകൾ സ്ഥിരപ്പെടുത്താനും തടസ്സങ്ങൾ കുറയ്ക്കാനും, ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് വിപണിയിൽ എട്ടോ പത്തോ ശക്തരായ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്.  പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, നിലച്ച കമ്പനികളെ പുനരുജ്ജീവിപ്പിക്കുക, വിദേശ കാരിയറുകളെ മത്സരിക്കാൻ അനുവദിക്കുക തുടങ്ങിയവയിലൂടെ മേഖലയെ ഉടനടി ഉദാരവൽക്കരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇന്ത്യൻ യാത്രക്കാർ ഈ കനത്ത വില തുടർന്നും നൽകേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News