ഈ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കും: പ്രധാനമന്ത്രി

ഭീകര്‍ വലിയ "തെറ്റാണ്" ചെയ്തത്, അവര്‍ക്ക് ഇതിന് കടുത്ത വില നല്‍കേണ്ടതായി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കേന്ദ്ര സുരക്ഷാ സമിതിയുടെ അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Last Updated : Feb 15, 2019, 12:25 PM IST
ഈ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകര്‍ വലിയ "തെറ്റാണ്" ചെയ്തത്, അവര്‍ക്ക് ഇതിന് കടുത്ത വില നല്‍കേണ്ടതായി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കേന്ദ്ര സുരക്ഷാ സമിതിയുടെ അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അവന്തിപ്പോറ ഭീകരാക്രമണത്തിന് കടുത്ത മറുപടി നല്‍കുമെന്നും തീവ്രവാദത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും ജയിക്കുംവരെ നാം പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള സ്വപ്നം നടക്കില്ല; ഭീകരര്‍ ചെയ്തത് വലിയ തെറ്റ്, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുമെന്നും സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട് എന്നും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കുംപ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

അവന്തിപ്പോറ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് നേരിട്ട് പങ്കെന്ന് അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. , അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും, പാക്കിസ്ഥാനുള്ള സൗഹൃദരാഷ്ട പദവി ഇന്ത്യ പിന്‍വലിച്ചതായും വിദേശകാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും , ആക്രമണത്തെ ശക്തമായി വിമര്‍ശിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. 

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.25നാണ്, ജമ്മു-കശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ സ്‌കോര്‍പ്പിയോ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. 

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുകശ്മീരില്‍നിന്ന് പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് മൂന്നേകാലിന് അവന്തിപ്പോറയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെത്താന്‍ വെറും 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്.  

 

Trending News