close

News WrapGet Handpicked Stories from our editors directly to your mailbox

അ​യോ​ധ്യ കേ​സി​ല്‍ വി​ധി ഇ​ന്ന്; കനത്ത സുരക്ഷയില്‍ രാജ്യം

ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി.... അ​യോ​ധ്യ ഭൂമി തര്‍ക്ക കേ​സില്‍ ഇന്ന് സു​പ്രീം​കോ​ട​തി അന്തിമ വിധി പ്രഖ്യാപിക്കും. 

Sheeba George | Updated: Nov 9, 2019, 08:36 AM IST
അ​യോ​ധ്യ കേ​സി​ല്‍ വി​ധി ഇ​ന്ന്; കനത്ത സുരക്ഷയില്‍ രാജ്യം

ന്യൂ​ഡ​ല്‍​ഹി: ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി.... അ​യോ​ധ്യ ഭൂമി തര്‍ക്ക കേ​സില്‍ ഇന്ന് സു​പ്രീം​കോ​ട​തി അന്തിമ വിധി പ്രഖ്യാപിക്കും. 

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോഗോ​യ് അദ്ധ്യക്ഷനായ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രാ​വി​ലെ 10.30നാണ് ​വി​ധി പ്ര​സ്താ​വം ന​ട​ത്തുക.

കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്. 

ശ​നി​യാ​ഴ്ച കോടതി അ​വ​ധി​ദി​ന​മാ​യിരുന്നിട്ടുകൂടി അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം, രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ കണ്ണും കാതും ഇന്ത്യയുടെ പരമോന്നത സുപ്രീംകോടതിയിലേക്കാണ്. 

എന്നാല്‍, നിര്‍ണ്ണായക വിധി പുറത്തുവരാനിരിക്കെ കനത്ത സുരക്ഷയിലാണ് രാജ്യം. അ​യോ​ധ്യ കേ​സി​ന്‍റെ വി​ധി വ​രാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാജ്യത്ത് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​യോ​ധ്യ​ക്കു പു​റ​മേ യു​പി​യി​ലെ പ്രശ്നബാധിതമായ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ജ്യ​ത്താ​കെ​യും അ​തീ​വ​സു​ര​ക്ഷയാണ് ഒ​രുക്കിയിരിക്കുന്നത്.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര​സേ​ന​ക​ളും ദ്രു​ത​ക​ര്‍​മ സേ​ന​യും അ​ട​ക്കം 12,000 സു​ര​ക്ഷാ സൈ​നി​ക​രെ നി​യോ​ഗി​ച്ചു നാ​ലു ത​ല​ങ്ങ​ളി​ലാ​ണു സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. നാ​ലാ​യി​രം കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ള്‍ അ​ട​ക്കം 12,000 പോ​ലീ​സു​കാ​രെ​യാ​ണ് അ​യോ​ധ്യ​യി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ല്‍ ഡി​സം​ബ​ര്‍ അ​വ​സാ​നം വ​രെ നി​രോ​ധ​നാ​ജ്ഞ​യും ഏ​ര്‍​പ്പെ​ടു​ത്തി. സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​മാ​യി 1,600 ഗ്രാ​മ​ങ്ങ​ളി​ല്‍ 16,000 സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് മൈ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബി​ഹാ​ര്‍, മ​ധ്യ​പ്ര​ദേ​ശ്, ഡ​ല്‍​ഹി, കര്‍ണാടക  എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തീ​വ​ജാ​ഗ്ര​ത ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.